/indian-express-malayalam/media/media_files/uploads/2017/02/supreme-courtsupreme-court-ap-759-480-1200.jpg)
കളങ്കിതരായ ജനപ്രതിനിധികൾക്കെതിരായ കേസുകൾ തീർപ്പാക്കുന്നതിനു അതിവേഗ കോടതികൾ സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിക്ക് സുപ്രീം കോടതിയുടെ അംഗീകാരം. എം എൽ എ മാർക്കും, എം പി മാർക്കും എതിരെയുള്ള കേസുകളുടെ കണക്കെടുക്കാനും ഇവ തീർപ്പാക്കാൻ 12 അതി വേഗ കോടതികൾ മാർച്ച് 1 നാകം സ്ഥാപിചു പ്രവർത്തനം തുടങ്ങാനും സുപ്രീം കോടതി അംഗീകാരം നൽകി.
1581 ജനപ്രധിനിധികളാണ് ക്രിമിനൽ കേസിലുൾപ്പെട്ടിരിക്കുന്നതെന്നാണ് കണക്ക്. കളങ്കിതരായ ജനപ്രതി നിധികളെ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്നും ആജീവനാന്തം വിലക്കണമെന്നു ആവശ്യപ്പെട്ടു ബി ജെ പി നേതാവും, അഭിഭാഷകനുമായ അശ്വിനി കുമാർ സുപ്രീം കോടതിയിൽ പൊതു താല്പര്യ ഹർജി സമർപ്പിച്ചിരുന്നു. ഇതിന്മേൽ കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിലാണ് അതിവേഗ കോടതികളുടെ കാര്യം പരാമർശിച്ചിരുന്നത്, മാത്രമല്ല എത്ര ജനപ്രതിനിധികൾ ക്രിമിനൽ കേസിൽ ഉൾപെട്ടിട്ടുണ്ടെന്നുള്ളതിനു ശരിയായ കണക്കുകൾ കൈവശമില്ലെന്നും, പുതിയതായി എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുള്ളതിനു രേഖകളില്ലെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.
കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനു അതിവേഗകോടതികൾ സ്ഥാപിക്കാൻ ഒരു വര്ഷം വേണമെന്നാണ് സത്യവാങ്മൂലത്തിൽ നിയമ മന്ത്രാലയം അറിയിച്ചിരുന്നത്. 7 .8 കോടിയാണ് ഇതിനു ചെലവ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.
അതെ സമയം സംസ്ഥാനങ്ങളിൽ അതിവേഗ കോടതികൾസ്ഥാപിക്കാൻ അതാതു സംസ്ഥാനങ്ങളിലെ ഹൈകോടതികളോട് ആലോചിച്ചു തീരുമാനാമെടുക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. മാത്രമല്ല അടുത്ത വര്ഷം മാർച്ച് 1 മുതൽ കോടതികൾ പ്രവർത്തനം തുടങ്ങുന്ന കാര്യം ഉറപ്പു വരുത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ഇവ തുടങ്ങുന്നതിനായുള്ള സാമ്പത്തിക സഹായം അതാതു സംസ്ഥാനങ്ങൾക്ക് നൽകണമെന്നും കോടതി നിർദേശിച്ചു.
ഡൽഹിയിൽ രണ്ടും,കേരളം,ആന്ധ്രപ്രദേശ് ,കർണാടക,മധ്യപ്രദേശ്,മഹാരാഷ്ട്ര,തമിഴ്നാട് തെലുങ്കാന,ബീഹാർ,ഉത്തർപ്രദേശ് ,പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഓരോ കോടതി വീതവും സ്ഥാപിക്കാനാണ് നിർദേശം.
പതിനൊന്നാമത് ധനകാര്യ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരമാണ് കോടതികളുടെ എണ്ണം നിര്ണയിക്കപ്പെട്ടത്. അതിവേഗ കോടതികൾ വഴി 165 കേസുകൾ ഒരു വര്ഷം തീർപ്പാക്കാനാകും.
ജനപ്രതിനിധിക്കുകൾക്കെതിരായ കേസുകൾ ഒരു വര്ഷത്തിനകം തീർപ്പാക്കണമെന്നു സുപ്രീം കോടതി 2014 ൽ ഉത്തരവിട്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.