/indian-express-malayalam/media/media_files/2025/05/19/Dgmh1uo4neTB4VjEYfVP.png)
മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യത്തെ മാധ്യമസ്ഥാപനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. നിലവിലെ മാധ്യമപ്രവർത്തന രീതിയെ ദൗർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച് സുപ്രീം കോടതി, വാർത്താ ചാനലുകളും പത്രങ്ങളും വസ്തുതകൾ ശരിയായ രീതിയിൽ റിപ്പോർട്ട് ചെയ്തിരുന്ന കാലം കഴിഞ്ഞെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ചൊവ്വാഴ്ച അഭിപ്രായപ്പെട്ടു.
2024-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ശേഷം ആന്ധ്രാപ്രദേശിൽ കേബിൾ ടിവി സംപ്രേക്ഷണം നിർത്തിവെച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് പിഎസ് നരസിംഹയുടെ പരാമർശം.
മാധ്യമങ്ങൾ പലപ്പോഴും എഡിറ്റോറിയൽ അതിരുകൾ ലംഘിക്കുന്നതായും മാധ്യമ വിചാരണ നടത്തുന്നതായും കോടതികൾ മുൻപും നിരീക്ഷിച്ചിട്ടുണ്ട്. 2022-ൽ 2022ൽ അന്നത്തെ ചീഫ് ജസ്റ്റിസ് എൻ.വി. രമണ, മാധ്യമങ്ങൾ കംഗാരു കോടതികൾ (നിയമവിരുദ്ധമായി വിചാരണ നടത്തുന്ന രീതി) നടത്തുകയാണെന്ന് വിമർശിച്ചിരുന്നു.
പരിചയസമ്പന്നരായ ജഡ്ജിമാർക്ക് പോലും തീരുമാനമെടുക്കാൻ പ്രയാസമുള്ള വിഷയങ്ങളിൽ മാധ്യമങ്ങൾ അജണ്ട വെച്ചുള്ള ചർച്ചകൾ നടത്തുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അച്ചടി മാധ്യമങ്ങൾക്ക് ഇപ്പോഴും ഒരളവുവരെ ഉത്തരവാദിത്തമുണ്ടെന്നും എന്നാൽ ദൃശ്യ മാധ്യമങ്ങൾക്ക് ഉത്തരവാദിത്തമില്ലായ്മ ആണെന്നും അദ്ദേഹം അന്ന് തുറന്നടിച്ചു.
നേരത്തെ തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജിയുടെ ഭാര്യ റുജിര ബാനർജിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ, കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകരുതെന്ന് 2023-ൽ കൊൽക്കത്ത ഹൈക്കോടതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നിർദ്ദേശം നൽകിയിരുന്നു. ഇത് ചോദ്യം ചെയ്ത് ഇ.ഡി നൽകിയ ഹർജി സുപ്രീം കോടതി തള്ളുകയും ഹൈക്കോടതി വിധി ശരിവെക്കുകയും ചെയ്തു.
Also Read:എസ്ഐആർ നടപടികൾ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ
ആരുഷി തൽവാർ വധക്കേസ്, നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം എന്നിവയുമായി ബന്ധപ്പെട്ട വാർത്തകളിൽ മാധ്യമങ്ങൾ നടത്തിയ ഇടപെടലുകളെയും കോടതികൾ രൂക്ഷമായി വിമർശിച്ചിരുന്നു. മാധ്യമ വിചാരണ നീതിനിർവ്വഹണത്തെ ബാധിക്കുമെന്ന് 2023-ൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ക്രിമിനൽ കേസുകളിൽ പോലീസ് മാധ്യമങ്ങൾക്ക് വിവരം നൽകുന്നത് സംബന്ധിച്ച് കൃത്യമായ മാർഗരേഖ തയ്യാറാക്കാൻ കോടതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിരുന്നു.
ടിവി അവതാരകരുടെ പങ്ക് വിദ്വേഷ പ്രസംഗങ്ങൾ തടയുന്നതിൽ ടിവി ചാനൽ അവതാരകർക്ക് നിർണ്ണായക പങ്കുണ്ടെന്ന് 2022-ൽ ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ചർച്ചയിൽ പങ്കെടുക്കുന്നവർ വിദ്വേഷ പരാമർശങ്ങൾ നടത്തിയാൽ ഉടൻ തന്നെ അവരെ തടയേണ്ടത് അവതാരകന്റെ കടമയാണെന്നും, പലപ്പോഴും ചാനലുകൾ വിദ്വേഷ പ്രസംഗങ്ങൾക്ക് വേദിയാകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Read More: ഇൻഡിഗോ പ്രതിസന്ധി: വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതിൽ കേന്ദ്രത്തിന് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us