ക്രിപ്‌റ്റോകറന്‍സിയുടെ നിരോധനം സുപ്രീംകോടതി റദ്ദാക്കി

ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ തലവനായ ബഞ്ചാണ് നിര്‍ണായകമായ വിധി പുറപ്പെടുവിച്ചത്

Cryptocurrency ban, ക്രിപ്‌റ്റോ കറന്‍സി നിരോധനം, SC cryptocurrency ban, സുപ്രീംകോടതി വിധി, iemalayalam, ഐഇമലയാളം

ന്യൂഡല്‍ഹി: രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സി ഉപയോഗത്തിന് നിലനിന്നിരുന്ന നിരോധനം സുപ്രീംകോടതി റദ്ദാക്കി. 2018 ഏപ്രിലിലാണ് റിസര്‍വ് ബാങ്ക് വെര്‍ച്വല്‍ നാണയമായ ക്രിപ്‌റ്റോ കറന്‍സിയുടെ ഉപയോഗം നിരോധിച്ചത്.

ക്രിപ്‌റ്റോ കറന്‍സിയുടെ ഉപയോഗം എന്തെങ്കിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവെന്ന് ആര്‍ബിഐ പറയുന്നില്ലെന്ന് 180 പേജുള്ള വിധിന്യായത്തില്‍ കോടതി പറഞ്ഞു.

ക്രിപ്‌റ്റോ കറന്‍സികള്‍ ഉപയോഗിച്ചുള്ള വ്യാപാര സേവനങ്ങള്‍ നല്‍കുന്നതില്‍ നിന്നും ബാങ്കുകളേയും സാമ്പത്തിക സ്ഥാപനങ്ങളേയും വിലക്കിക്കൊണ്ടുള്ള 2018-ലെ ഉത്തരവിനെ ചോദ്യം ചെയ്തു കൊണ്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ കോടതി തീര്‍പ്പാക്കി.

Read Also: ഞെട്ടിപ്പിച്ച് ഫഹദിന്റെ പുത്തൻലുക്ക്; ‘മാലിക്’ പുതിയ പോസ്റ്റർ റിലീസ് ചെയ്‌തു

പ്രമുഖ ക്രിപ്‌റ്റോ കറന്‍സികളായ ബിറ്റ്‌കോയിനും എതീറിയവും ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുകയും കേന്ദ്ര ബാങ്കുകളുടെ നിയന്ത്രണത്തിന് പുറത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ഇന്ത്യയില്‍ എല്ലാതരം വെര്‍ച്വല്‍ നാണയങ്ങളുടെയും വ്യാപാരം ആര്‍ബിഐ നിരോധിച്ചിരുന്നു. വെര്‍ച്വല്‍ നാണയം വ്യാപാരം ചെയ്യുന്ന കമ്പനികളുടെ പ്രതിനിധിയായി ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ (ഐഎഎംഎഐ) കേസില്‍ കക്ഷിയായിരുന്നു.

കോടതി ഉത്തരവിനെ അസോസിയേഷന്റെ നവീന്‍ സൂര്യ സ്വാഗതം ചെയ്തു. വെര്‍ച്വല്‍ നാണയങ്ങളുമായി ബന്ധപ്പെട്ട എല്ലാ അപകടവശങ്ങളും ഇല്ലാതാക്കുന്നതിന് റിസര്‍വ് ബാങ്ക് അടക്കമുള്ള എല്ലാ നിയന്ത്രകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ തലവനായ ബഞ്ചാണ് നിര്‍ണായകമായ വിധി പുറപ്പെടുവിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Supreme court strikes down ban on cryptocurrency trading in india

Next Story
10 ബാങ്കുകള്‍ നാലായി ചുരുങ്ങും, ലയനം ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍United Bank of India, Oriental Bank of Commerce, Punjab National Bank, Syndicate Bank, Canara Bank, Allahabad Bank, Indian Bank, Andhra Bank, Corporation Bank, Union Bank of India, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് പഞ്ചാബ് നാഷണല്‍ ബാങ്ക് സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്ക് അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്ക് ആന്ധ്രാ ബാങ്ക് കോര്‍പറേഷന്‍ ബാങ്ക് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ലയനം, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express