/indian-express-malayalam/media/media_files/2026/01/29/ugc-rollback-2026-01-29-17-41-49.jpg)
(Express photo by Vishal Srivastav)
ന്യൂഡൽഹി: യുജിസി തുല്യതാ ചട്ടങ്ങൾ സ്‌റ്റേ ചെയ്‌ത് സുപ്രീംകോടതി. പുതിയ ചട്ടക്കൂട് സമൂഹത്തെ വിഭജിക്കാൻ കഴിവുള്ളതാണെന്നും ഈ ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ വ്യക്തതയില്ലാത്തതാണെന്നും നിരീക്ഷിച്ച് കൊണ്ടാണ് കോടതിയുടെ നടപടി. ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസ് ജോയ്‌മല്യ ബാഗ്‌ചി എന്നിവരടങ്ങുന്ന ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
വിവേചനം തടയാൻ എന്ന പേരിൽ കൊണ്ടുവന്ന ഈ ചട്ടങ്ങൾ സമൂഹത്തെ കൂടുതൽ പിന്നോട്ട് നയിക്കുന്നതാണോയെന്ന് കോടതി ചോദിച്ചു. ജാതിരഹിത സമൂഹമെന്ന ലക്ഷ്യത്തിൽ നിന്ന് നമ്മൾ പിന്നോട്ട് സഞ്ചരിക്കുകയാണോയെന്നും കോടതി ചോദിച്ചു. ചില വിഭാഗങ്ങൾക്കായുള്ള പ്രത്യേക ഹോസ്‌റ്റലുകൾ ഒരുക്കാനുള്ള നിർദ്ദേശത്തെയും കോടതി വിമർശിച്ചു.
Also Read:ഫോൺ ചോർത്തൽ കേസ്; കെ.സി.ആറിന് എസ്‌ഐടിയുടെ നോട്ടീസ്, നാളെ ചോദ്യം ചെയ്യല്‍
അങ്ങനെ ചെയ്യരുതെന്നും തങ്ങൾ പഠിച്ച കാലത്ത് ഹോസ്‌റ്റലുകളിൽ എല്ലാവരും ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. മിശ്ര വിവാഹങ്ങൾ സാധാരണയായ ഈ കാലത്ത് ഇത്തരം വേർത്തിരിവുകൾ എന്തിനാണെന്നും ചീഫ് ജസ്‌റ്റിസ് ചോദിച്ചു.
യുണൈറ്റഡ് സ്‌റ്റേറ്റ്സിലെന്ന പോലെ വെള്ളക്കാരായ ആൺകുട്ടികളും പെൺകുട്ടികളും ഒരു സ്‌കൂളിലും അല്ലാത്തവർ മറ്റൊരു സ്‌കൂളിലും എന്ന ഒരു ഘട്ടത്തിലേക്ക് നാം പോകരുത്. ഇന്ത്യയുടെ ഐക്യം വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രതിഫലിക്കണമെന്നും ചീഫ് ജസ്‌റ്റിസ് പറഞ്ഞു. അതേസമയം യുജിസി ചട്ടങ്ങളിലെ സങ്കീർണതകൾ പരിശോധിക്കാൻ ഒരു വിദഗ്‌ധ സമിതിയുടെ സഹായം തോടണമെന്ന് കോടതി നിർദ്ദേശിച്ചു. കേന്ദ്ര സർക്കാരിനും യുജിസിക്കും ഇത് സംബന്ധിച്ച് കോടതി നോട്ടിസ് അയച്ചു.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ജാതിവിവേചനം തടയാൻ വേണ്ടിയാണ് പ്രമോഷൻ ഓഫ് ഇക്വറ്റി ഇൻ ഹയർ എജ്യൂക്കേഷൻ യുജിസി വിജ്ഞാപനം ചെയ്‌തത്. ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം ഇല്ലാതാക്കുന്നതിനും കോളജുകളിലെയും സർവകലാശാലകളിലെയും എല്ലാ വിദ്യാർഥികൾക്കും ജീവനക്കാർക്കും തുല്യ പരിഗണന ഉറപ്പാക്കുന്നതിനുമാണ് ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
പുതിയ നിയമ പ്രകാരം എല്ലാ കോളജുകളിലും സർവകലാശാലകളിലും തുല്യ അവസരങ്ങള്‍ ഒരുക്കണം. സ്ഥാപനത്തിൻ്റെ മാനേജ്മെൻ്റ് മുതിർന്ന അധ്യാപകനെ കേന്ദ്രത്തിൻ്റെ കോർഡിനേറ്ററായി നിയമിക്കണം. ഒബിസി, എസ്‌സി, എസ്‌ടി, വനിത, ഭിന്നശേഷി പ്രാതിനിധ്യമുണ്ടായിരിക്കണം.
അതേസമയം വിദ്യാർഥികൾക്ക് എന്തെങ്കിലും തരത്തിൽ പരാതികൾ ഉണ്ടെങ്കിൽ അത് അറിയിക്കാനും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനുകൾ സ്ഥാപിക്കണമെന്നും യുജിസി വിജ്ഞാപനത്തിൽ പറയുന്നുണ്ട്. എന്നാൽ ഈ ചട്ടങ്ങളിൽ ജനറൽ കാറ്റഗറി വിദ്യാർഥികൾക്ക് പരാതി നൽകാൻ വ്യക്തമായ സംവിധാനമില്ലെന്നും ഇത് വിദ്യാർഥികൾക്കിടയിൽ കൂടുതൽ ചേരിതിരിവ് ഉണ്ടാക്കുമെന്നും ആരോപിച്ച് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹർജികളിലാണ് കോടതിയുടെ ഇടപെടൽ.
Read More: ഐ-പാക് റെയ്ഡ്: മുഖ്യമന്ത്രി മമത ബാനർജിക്ക് സുപ്രീം കോടതി നോട്ടീസ്; ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ എഫ്.ഐ.ആറുകൾ സ്റ്റേ ചെയ്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us