ന്യൂഡല്‍ഹി: രാജ്യത്ത് 16ഓളം സംസ്ഥാനങ്ങളില്‍ നിന്നായി 10 ലക്ഷത്തോളം ആദിവാസി കുടുംബങ്ങളെ വനഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാനുളള ഉത്തരവിന് സുപ്രീം കോടതി സ്റ്റേ. ഫെബ്രുവരി 13ന് കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ കേന്ദ്രവും ഗുജറാത്ത് സര്‍ക്കാരും ആണ് സ്റ്റേ ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

പരമ്പരാഗതമായ വനഭൂമിക്കായുളള അവകാശ അപേക്ഷ നിരസിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കി 16 സംസ്ഥാനങ്ങളും സത്യവാങ്മൂലം നല്‍കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ, എം.ആര്‍.ഷാ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. ജൂലൈ 10ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും. ഇതിനകം തന്നെ സംസ്ഥാന സര്‍ക്കാരുകള്‍ മറുപടി കോടതിയെ അറിയിക്കണം.

അര്‍ഹതയില്ലാത്തവരെ വനഭൂമി കൈയേറാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. കാലങ്ങളായി കേന്ദ്രം ഉറങ്ങുകയായിരുന്നോവെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട് കോടതി ചോദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook