ന്യൂഡല്‍ഹി: കശാപ്പ് നിരോധന ഉത്തരവിന് സുപ്രീം കോടതിയുടെ രാജ്യവ്യാപക സ്റ്റേ. വിഷയത്തില്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് തുടരുമെന്ന് സുപ്രീംകോടതി അറിയിച്ചു. വിജ്ഞാപനം ഭേദഗതി ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. എല്ലാവരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും ആശങ്കകള്‍ പരിഹരിച്ച് പുതിയ വിജ്ഞാപനം ഇറക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

കാലിച്ചന്തകളിലെ കശാപ്പിന് കേന്ദ്രസര്‍ക്കാരിന്റെ നിരോധനമുണ്ടായിരുന്നു. സംഭവത്തില്‍ നേരത്തേ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് സ്‌റ്റേ ഉത്തരവ് ഇറക്കിയിരുന്നു. കശാപ്പ് നിരോധന വിജ്ഞാപനം പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനും പരാതികള്‍ ലഭിച്ചിരുന്നു.

മെയ് 29ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലം പുറത്തിറക്കിയ കശാപ്പ് നിയന്ത്രണ ബില്‍ രാജ്യത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഉത്തരവിനെക്കുറിച്ചുള്ള എല്ലാ ആക്ഷേപങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ആവശ്യമായ മാറ്റങ്ങള്‍ ഉത്തരവില്‍ വരുത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ