ന്യൂഡല്‍ഹി: ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാര്‍ത്ഥ ശിവസേനയായി അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവില്‍ സുപ്രീം കോടതി നോട്ടിസ്. ഫെബ്രുവരി 17ലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിനെ ചോദ്യം ചെയ്ത് ഉദ്ധവ് താക്കറെ നല്‍കിയ ഹര്‍ജിയില്‍ ഏക്നാഥ് ഷിന്‍ഡെയ്ക്കും തെരഞ്ഞെടുപ്പ് കമ്മിഷനും സുപ്രീം കോടതി നോട്ടിസ് അയച്ചു. ഷിന്‍ഡെ വിഭാഗത്തെ ഔദ്യോഗിക ശിവസേനയായി അംഗീകരിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം സ്റ്റേ ചെയ്യാനും കോടതി വിസമ്മതിച്ചു.
ഹര്‍ജി എരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇനിയൊരു ഉത്തരവുണ്ടാകും വരെ ശിവസേനയുടെ പേരും ചിഹ്നവും നിലനിര്‍ത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ (ഉദ്ധവ് ബാലാസാഹേബ് താക്കറെ) അനുമതിയും നീട്ടി.
പാര്‍ട്ടിയുടെ അക്കൗണ്ട് ഉള്‍പ്പെടെയുള്ളവ ഏക്‌നാഥ് ഷിന്‍ഡെ ക്യാമ്പ് ഏറ്റെടുക്കുമെന്ന് താക്കറെയുടെ അഭിഭാഷകന്‍ ആശങ്ക പ്രകടിപ്പിച്ചെങ്കിലും ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്നും ഉത്തരവില്‍ പറയുന്ന കാര്യങ്ങളിലേക്ക് കടക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. അക്കൗണ്ടുകളെ പറ്റിയുള്ള ആശങ്കകള്‍ ഇസിഐ ഉത്തരവിന് പുറത്താണെന്നും അതിനായി ഹര്‍ജിക്കാരന് നിയമപരമായ മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടിവരുമെന്നും ബെഞ്ച് പറഞ്ഞു.