ന്യൂഡല്‍ഹി : ഇന്ത്യന്‍ ഭരണഘടനാപ്രകാരം സ്വകാര്യതാ അവകാശം മൗലികാവകാശമാണോ ? എന്ന് തീരുമാനിക്കാന്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിനെ ചുമതലപ്പെടുത്തി.

ചീഫ്ജസ്റ്റിസ് ജെഎസ് ഖേഹര്‍, ജസ്റ്റിസ് ചെലമേശ്വര്‍, ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍, ജസ്റ്റിസ് എഎം സാപ്രെ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എസ് കെ കൗള്‍, ജസ്റ്റിസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാവും നാളെ കേസ് കേള്‍ക്കുക.

ബയോമെട്രിക് വിവരങ്ങളടങ്ങിയ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ വ്യാപകമായി ചോര്‍ന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ഭരണഘടനാപരമോ എന്നു ചോദ്യം ചെയ്തുകൊണ്ടുള്ള പരാതി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചത്.  ഈ കേസുമായി ബന്ധപ്പെട്ടാണ് ‘ഇന്ത്യന്‍ ഭരണഘടനാപ്രകാരം സ്വകാര്യതാ അവകാശം മൗലികാവകാശമാണോ’ എന്നത്തില്‍ വിധി പറയാന്‍ സുപ്രീംകോടതി ഒമ്പതംഗ ബെഞ്ചിനെ നിയമിച്ചിരിക്കുന്നത്.

Read More : ആധാര്‍ നിര്‍ബന്ധിതമാക്കിയത് എവിടെയൊക്കെ ?

സ്വകാര്യതാ അവകാശം മൗലികാവകാശാമാണോ എന്നതില്‍ സുപ്രീംകോടതി നിയമിച്ച  ഈ ഒമ്പതംഗ ബെഞ്ചിന്‍റെ വിധി വന്നശേഷം ‘ആധാര്‍ നിര്‍ബന്ധമാക്കുന്നതിലെ അവകാശലംഘനത്തെ’ സുപ്രീംകോടതിയുടെ  അഞ്ചംഗ ബെഞ്ച്‌ പരിശോധിക്കും.

കേന്ദ്രസര്‍ക്കാരിന്‍റെ പല ക്ഷേമപദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം നേരത്തെതന്നെ വിവാദമായിരുന്നു. ക്ഷേമപദ്ധതികളില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് പരാതിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മറ്റൊരു കേസിലും സുപ്രീംകോടതി വിധിപറയാനുണ്ട്. ഇതുസംബന്ധിച്ച കേസ് പരിഗണിക്കെ “പൗരനു തന്‍റെ ശരീരത്തിന്മേല്‍ പൂര്‍ണ അധികാരമില്ല ” എന്നായിരുന്നു കേന്ദ്രസര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോണി ജനറല്‍ മുകുല്‍ രോഹ്താഗി വാദിച്ചിരുന്നു.

1954ലും 1962ലും നടത്തിയ രണ്ടു വിധികളില്‍ സ്വകാര്യത മൗലികാവകാശമല്ലായെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

Read More : ആധാർ – നുണകളും മിഥ്യാധാരണകളും

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ