Latest News

സ്ത്രീകൾക്കും എൻഡിഎ പരീക്ഷ എഴുതാം; ലിംഗവിവേചനമെന്ന് സൈന്യത്തെ വിമർശിച്ച് കോടതി

സൈന്യത്തിന്റെ “മാനസികാവസ്ഥ” മാറ്റാത്തതിന് ബെഞ്ച് ശാസിക്കുകയും ചെയ്തു.

women nda exam, women national defence academy exam, women indian army, supreme court women nda exam, nda female candidates, indian army, supreme court orders, supreme court order indian army, സുപ്രീം കോടതി, സൈന്യം, എൻഡിഎ, എൻഡിഎ പരീക്ഷ, malayalam news, ie malayalam

ന്യൂഡൽഹി: സെപ്റ്റംബർ അഞ്ചിന് നടക്കാനിരിക്കുന്ന നാഷണൽ ഡിഫൻസ് അക്കാദമി പ്രവേശന പരീക്ഷയ്ക്ക് സ്ത്രീകൾക്ക് അനുമതി നൽകി സുപ്രീം കോടതി ഇടക്കാല ഉത്തരവ്. ഈ വിഷയത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ നയങ്ങൾ വിവേചനപരമെന്ന് വിലയിരുത്തിയ കോടതി അവയെ ചോദ്യം ചെയ്തു. ‘സഹ-വിദ്യാഭ്യാസം’ എന്തുകൊണ്ട് ഒരു പ്രശ്നമായി കാണുന്നുവെന്ന് കോടതി ആരാഞ്ഞു.

എൻ‌ഡി‌എ, നാവിക അക്കാദമി പരീക്ഷകൾക്ക് വനിതാ ഉദ്യോഗാർത്ഥികളെ അനുവദിക്കാത്ത കേന്ദ്ര നയത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു പൊതുതാൽപ്പര്യ ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ഹൃഷികേശ് റോയ് എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഹർജിയിലെ അന്തിമ വിധിക്ക് വിധേയമായാവും പരീക്ഷാ ഫലങ്ങളെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഉത്തരവിന്റെ ഉദ്ദേശ്യം പ്രാബല്യത്തിൽ വരുന്നതിനായി “ശരിയായ പ്രചരണം” നടത്തണമെന്നും ഒരു തിരുത്തിയ അറിയിപ്പ് പുറപ്പെടുവിക്കണമെന്നും കോടതി യുപിഎസ്‌സിയോട് നിർദ്ദേശിച്ചു.

Read More: മൂന്ന് വനിതകൾ ഉൾപ്പെടെ ഒന്‍പത് ജഡ്ജിമാരെ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം

സൈന്യത്തിന്റെ നയപരമായ തീരുമാനം “ലിംഗ വിവേചനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്” ബെഞ്ച് പ്രസ്താവിച്ചു. സൈന്യത്തിൽ പ്രവേശിക്കുന്നതിനുള്ള മൂന്ന് രീതികളിൽ ഇന്ത്യൻ സൈനിക അക്കാദമി (ഐഎംഎ), ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി എന്നീ രണ്ട് മാർഗങ്ങളിലൂടെ മാത്രമേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളൂവെന്ന അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയുടെ വാദത്തോട് പ്രതികരിക്കുകയായിരുന്നു കോടതി. ഇത് നയപരമായ തീരുമാനങ്ങൾ കാരണമാണെന്നും “ആത്യന്തികമായി ഇത് ദേശീയ സുരക്ഷയുടെ പ്രശ്നമാണ്” എന്നതും ഇതിന് കാരണമാണെന്നും അവർ പറഞ്ഞു.

സ്ത്രീകളെ പരീക്ഷയിൽ നിന്ന് തടയുന്നത് “തികച്ചും നയപരമായ തീരുമാനമാണ്, കോടതി ഇടപെടരുത്” എന്ന് പറഞ്ഞ് കേന്ദ്രം എതിർ സത്യവാങ്മൂലം നൽകിയതായി ഹർജിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ചിൻമോയ് പ്രദീപ് ശർമ്മ പറഞ്ഞു. “എൻ‌ഡി‌എയിൽ പ്രവേശിക്കാൻ പെൺകുട്ടികളെ അനുവദിക്കാത്തതിനാൽ അവരുടെ പുരോഗതിയിലോ കരിയറിലോ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെന്ന് അർത്ഥമാക്കുന്നില്ല,” എന്നും കേന്ദ്രം പ്രസ്താവിച്ചിരുന്നു. സൈന്യത്തിന്റെ “മാനസികാവസ്ഥ” മാറ്റാത്തതിന് ബെഞ്ച് ശാസിക്കുകയും ചെയ്തു.

Read More: സുനന്ദ പുഷ്കറിന്റെ മരണം: ശശി തരൂരിനെ കുറ്റവിമുക്തനാക്കി ഡല്‍ഹി കോടതി

ജുഡീഷ്യൽ ഇടപെടൽ തേടുന്നതുവരെ സൈന്യം “സ്വമേധയാ ഒന്നും ചെയ്യുന്നതിൽ വിശ്വസിക്കുന്നില്ല” എന്ന് ജസ്റ്റിസ് കൗൾ അഭിപ്രായപ്പെട്ടു. കമാൻഡ് പോസ്റ്റിങ്ങുകൾ ഉൾപ്പെടെ വനിതാ ഷോർട്ട് സർവീസ് ഓഫീസർമാർക്ക് സൈന്യത്തിൽ സ്ഥിരം കമ്മീഷൻ ലഭിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന നിർദേശം പാലിച്ചുകൊണ്ട് ജസ്റ്റിസ് ചന്ദ്രചൂഢിന്റെ സമീപകാല വിധിയെ പരാമർശിക്കുകയായിരുന്നു അദ്ദേഹം.

“നിങ്ങൾ ചില ടോക്കണിസത്തിൽ നിന്ന് ആരംഭിക്കണം. ജുഡീഷ്യൽ ഇടപെടൽ എല്ലായ്പ്പോഴും നിർബന്ധിക്കരുത്. ഒരു സ്ഥാപനമെന്ന നിലയിൽ, നിങ്ങളുടെ ഘടനയുടെ എല്ലാ സങ്കീർണ്ണവും സാങ്കേതികവുമായ വശങ്ങൾ ഞങ്ങൾക്ക് മനസ്സിലാകില്ലെന്ന് ഞങ്ങൾ ഏറ്റുപറയണം. എന്നാൽ ലിംഗ സമത്വത്തിന്റെ വിശാലമായ തത്വം നിങ്ങൾ മനസ്സിലാക്കുകയും നിങ്ങളുടെ പ്രത്യേകതകളുടെ പശ്ചാത്തലത്തിൽ അത് പൊരുത്തപ്പെടുത്തുകയും വേണം, ”ജസ്റ്റിസ് കൗൾ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Supreme court sc interim order women nda exam

Next Story
‘പുറത്ത് നിന്ന് വെടിയൊച്ചകള്‍, ഒളിച്ചിരിക്കാന്‍ ഇനി താവളമില്ല’; സഹായത്തിനായി അപേക്ഷിച്ച് ഇന്ത്യക്കാര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com