scorecardresearch

അനില്‍ അംബാനിക്ക് വേണ്ടി സുപ്രീം കോടതി ഉത്തരവ് തിരുത്തിയ രണ്ട് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

'അംബാനി നേരിട്ട് ഹാജരാകേണ്ട' എന്ന് തിരുത്തിയതിനാണ് കോടതി കര്‍ശന നടപടി സ്വീകരിച്ചത്

'അംബാനി നേരിട്ട് ഹാജരാകേണ്ട' എന്ന് തിരുത്തിയതിനാണ് കോടതി കര്‍ശന നടപടി സ്വീകരിച്ചത്

author-image
WebDesk
New Update
പതിനാല് മാസത്തിനിടെ 35,000 കോടി രൂപ തിരിച്ചടച്ചെന്ന് അനില്‍ അംബാനി

Mumbai: Chairman Reliance infrastructure Anil Ambani and his son Jai Anmol Ambani during the Reliance capital AGM in Mumbai on Tuesday. PTI Photo by Shashank Parade(PTI9_27_2016_000047A)

ന്യൂഡല്‍ഹി: വ്യവസായിയായ അനില്‍ അംബാനിക്ക് എതിരായ കോടതിയലക്ഷ്യ കേസിലെ ഉത്തരവ് തിരുത്തിയ രണ്ട് കോടതി ഉദ്യോഗസ്ഥരെ സുപ്രീം കോടതി പിരിച്ചുവിട്ടു. കോടതിയില്‍ അംബാനി തന്നെ ഹാജരാകണമെന്ന ഉത്തരവ് 'അംബാനി നേരിട്ട് ഹാജരാകേണ്ട' എന്ന് തിരുത്തിയതിനാണ് കോടതി കര്‍ശന നടപടി സ്വീകരിച്ചത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 311പ്രകാരമാണ് മാനവ് ശര്‍മ, തപന്‍ കുമാര്‍ ചക്രബര്‍ത്തി എന്നിവരെ കോടതി പുറത്താക്കിയത്.

Advertisment

ഇരുവരും അസിസ്റ്റന്റ് രജിസ്ട്രാര്‍മാരായിരുന്നു. ഉത്തരവില്‍ തിരുത്തല്‍ വരുത്തിയെന്ന് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലിനെ തുടര്‍ന്ന് ബുധനാഴ്ച വൈകിട്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുളള ഉത്തരവില്‍ ഒപ്പ് വച്ചത്.

ജ​നു​വ​രി ഏ​ഴി​ന് അ​നി​ൽ അം​ബാ​നി​യോ​ടു നേ​രി​ട്ടു കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

publive-image

എ​ന്നാ​ൽ ഈ ​വി​ധി സു​പ്രീം കോ​ട​തി വെ​ബ്സൈ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​പ്പോ​ൾ അ​നി​ൽ അം​ബാ​നി​യോ​ടു നേ​രി​ട്ടു ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ക്കു​ന്ന ഭാ​ഗം ജീ​വ​ന​ക്കാ​ർ തിരുത്തി. ഇ​ത് എ​റി​ക്സ​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ക്കു​ക​യും മൂ​ന്നു ദി​വ​സ​ത്തി​നു​ശേ​ഷം തി​രു​ത്തി​യ വി​ധി കോ​ട​തി വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തു.

Advertisment
Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: