ന്യൂഡല്‍ഹി:അഹോബിലം മഠവുമായി ബന്ധപ്പെട്ട ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിന്റെ ഭരണം ഏറ്റെടുക്കുന്നതിലെ ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. മതപരമായ സ്ഥലങ്ങള്‍ എന്തുകൊണ്ട് മതവിശ്വാസികള്‍ക്ക് വിട്ടുകൊടുത്ത് കൂടായെന്ന് സുപ്രീം കോടതി ചോദിച്ചു. 2022 ഒക്ടോബര്‍ 13ലെ ഹൈക്കോടതി ഉത്തരവിനെതിരെ ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ സ്പെഷ്യല്‍ ലീവ് ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ എസ് കെ കൗള്‍, എ എസ് ഒക്ക എന്നിവരുടെ ബെഞ്ചിന്റെ ചോദ്യം.
അഹോബിലം മഠത്തിനൊപ്പം പൊതുവായ മതപരമായ ആചാരങ്ങളും, ഭരണത്തിലുള്ള പങ്കാളിത്തവും കാരണം, അഹോബിലം മഠത്തിന്റെ അവിഭാജ്യമായ ഭാഗമാണ്, ഹൈക്കോടതി വിധി പ്രകാരം ക്ഷേത്രത്തിന്റെ ഭരണച്ചുമതല അഹോബിലം മഠാധിപതിക്ക് മാത്രമേ നല്‍കാനാകൂവെന്നാണ്? എന്നാല്‍ മതകാര്യ ധനവിനിയോഗ വിഭാഗത്തിന് കീഴിലുള്ള സംസ്ഥാന ധനവിനിയോ വകുപ്പ് കമ്മീഷണര്‍ നിയമിക്കുന്ന എക്സിക്യൂട്ടീവ് ഓഫീസറെയല്ലെയെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടി. ക്ഷേത്രത്തെ നിയമപരമായ സ്ഥാപനമായി നിലനിര്‍ത്താന്‍ കഴിയില്ലെന്നും ഹൈക്കോടതിയുടെ കണ്ടെത്തല്‍ നിലനില്‍ക്കുന്നതല്ലെന്നും നിയമശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. മുമ്പും ക്ഷേത്രത്തില്‍ എക്സിക്യുട്ടീവ് ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും പ്രതിഷേധമുണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
2019 മാര്‍ച്ചില്‍ എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചതിന് ശേഷമാണ് പ്രതിഷേധം ആരംഭിച്ചത്.”നിങ്ങള്‍ എന്തിനാണ് അതിലേക്ക് കടക്കുന്നത്?…’ സംസ്ഥാനം കേസ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും, ജസ്റ്റിസ് കൗള്‍ സംസ്ഥാനത്തിനായി ഹാജരായ അഭിഭാഷകനോട് ചോദിച്ചു. ”ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ ഇത് കൈകാര്യം ചെയ്യട്ടെ… എന്തുകൊണ്ടാണ് മതപരമായ സ്ഥലങ്ങള്‍ മതവിശ്വാസികള്‍ക്ക് വിട്ടുകൊടുക്കരുത് എന്ന് പറയുന്നത് ? ക്ഷേത്രങ്ങളെ ഭരണകൂട നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.