ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ യോഗ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എം.ബി ലോക്കൂര്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് യോഗ നിര്‍ബന്ധമാക്കണം എന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

ഇത്തരം വിഷയങ്ങൡ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്ന് നിരീക്ഷിച്ച കോടതി, ഇത് കോടതിയുടെ പരിധിയില്‍ വരുന്ന വിഷയമല്ലെന്നും പിന്നെയെങ്ങനെ ഉത്തരവിറക്കാന്‍ സാധിക്കുമെന്നും ചോദിച്ചു.

ബിജെപി വക്താവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഈ ആവശ്യം ഉന്നയിച്ച് ഹര്‍ജി നല്‍കിയത്. സിബിഎസിക്കും എന്‍സിഇആര്‍ടിക്കും യോഗ അഭ്യസിപ്പിക്കുന്നതിനുള്ള പുസ്തകം പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നായിരുന്നു ആവശ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ