ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികള്‍ ഒരേസമയം രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാനാക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇത്തരം കാര്യങ്ങളില്‍ മാറ്റം വരുത്തണമോ എന്ന് തീരുമാനിക്കേണ്ടത് നിയമസഭയാണെന്നും കോടതി പറഞ്ഞു. വിവിധ കാരണങ്ങളാല്‍ സ്ഥാനാര്‍ത്ഥികള്‍ വിവിധ സീറ്റുകളില്‍ മത്സരിക്കാമെന്നും ഇത് അനുവദിക്കുന്നത് നിയമനിര്‍മ്മാണ നയത്തിന്റെ ഭാഗമാണെന്നും രാഷ്ട്രീയ ജനാധിപത്യവുമായി ബന്ധപ്പെട്ട്, അത്തരമൊരു കാര്യം അനുവദിക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റ് ആണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
സ്ഥാനാര്‍ഥിയെ ഒരു സീറ്റില്‍ മാത്രം മത്സരിക്കാന്‍ 1951ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് ഒരാളെ അനുവദിക്കണമെന്ന് നിയമ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു.
സ്ഥാനാര്‍ത്ഥി രണ്ട് സീറ്റുകളില്‍ മത്സരിക്കുന്നത് ആര്‍ട്ടിക്കിള്‍ 19, 21 എന്നിവയ്ക്ക് വിരുദ്ധമാണെന്ന് ശങ്കരനാരായണന്‍ വാദിച്ചു. വോട്ടര്‍മാര്‍ വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ സ്ഥാനാര്‍ത്ഥി വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്ന് പറയുന്നു, എന്നാല്‍ മറ്റൊരു മണ്ഡലത്തില്‍ സീറ്റ് നല്‍കിയാല്‍ അവര്‍ അവിടെ പോകും. അദ്ദേഹം വാദിച്ചു. എന്നാല്‍ ഇത് രാഷ്ട്രീയ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും. ഇത് ഒരു സുഗമമായ അവകാശമാണെന്നും സിജെഐ പറഞ്ഞു.