/indian-express-malayalam/media/media_files/uploads/2019/03/hardik-patel.jpg)
ന്യൂഡൽഹി: കലാപക്കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പട്ടേൽ പ്രക്ഷോഭനേതാവ് ഹാർദിക് പട്ടേൽ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തളളി. അടിയന്തിരമായി ഹര്‍ജിയില്‍ വാദം കേള്‍ക്കണമെന്ന ഹര്‍ജിയാണ് കോടതി തളളിയത്. ഗുജറാത്ത് ഹൈക്കോടതി ശിക്ഷ റദ്ദാക്കാതിരുന്നതിനെത്തുടർന്നായിരുന്നു പട്ടേല്‍ സുപ്രീം കോടതിയെ സമീപിച്ചത്.
Read: വിധിക്ക് സ്റ്റേയില്ല; ഹാർദിക് പട്ടേലിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല
2015ല്‍ പുറപ്പെടുവിച്ച ശിക്ഷാ വിധിയില്‍ 'ഇപ്പോള്‍ എന്താണ് തിടുക്കം' എന്ന് സുപ്രീം കോടതി ചോദിച്ചു. ഏപ്രില്‍ 4ന് മുമ്പ് കോടതി ഹര്‍ജി പരിഗണിച്ച് ശിക്ഷാ വിധി സ്റ്റേ ചെയ്തില്ലെങ്കില്‍ ഹാര്‍ദിക്കിന് മത്സരിക്കാനാവില്ല.
2015ലെ പട്ടേൽ പ്രക്ഷോഭത്തിനിടെ പൊതുമുതൽ നശിപ്പിച്ചതിനും ബിജെപി എംഎൽഎയുടെ ഓഫീസ് അടിച്ചുതകർത്തതിനും ഹാർദിക്കിനെ ഗുജറാത്തിലെ മെഹ്സാന കോടതി രണ്ടുവർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഇത് റദ്ദാക്കണമെന്നുള്ള ഹർജി ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളി. ഇതോടെ ഹാർദിക്കിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ടായിരുന്നു. ഗുജറാത്തിലെ 28 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഈ മാസം 23നാണ് നടക്കുന്നത്. ഈ മാസം നാലാണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.