ന്യൂഡല്‍ഹി: വിദ്യാലയങ്ങളിലും ജോലി സ്ഥലങ്ങളിലും ആര്‍ത്തവാവധി അനുവദിക്കുന്നതിനു ചട്ടങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.
വിഷയം നയപരമായ ഒന്നാണെന്നും സര്‍ക്കാരാണു തീരുമാനമെടുക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഈ വിഷയം ഉന്നയിച്ച് കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പിനെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു.
ജോലി സ്ഥലങ്ങളിൽ ആർത്തവാവധി നിർബന്ധമാക്കുന്നതു സ്ത്രീകളെ ജോലിക്കെടുക്കുന്നതിനുള്ള വിമുഖതയ്ക്കു കാരണമായേക്കാമെന്നും കോടതി നിരീക്ഷിച്ചു.
1961ലെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിലെ സെക്ഷൻ 14 പാലിക്കാൻ കേന്ദ്രത്തിനും എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്നു ഡൽഹി സ്വദേശിയായ ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.