ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ചിത്രം പ​ത്മാവ​തി നി​രോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി. സെ​ൻ​സ​ർ​ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഇ​ട​പെ​ടി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി അ​റി​യി​ച്ചു. അ​ഭി​ഭാ​ഷ​ക​നാ​യ എം.​എ​ൽ ശ​ർ​മ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് കോ​ട​തി ത​ള്ളി​യ​ത്. പ​ത്മാവ​തി​യെ അ​വ​ഹേ​ളി​ക്കു​ന്ന​താ​ണ് സി​നി​മ​യെ​ന്നും അ​നു​മ​തി​യി​ല്ലാ​തെ സി​നി​മ​യി​ലെ പാ​ട്ടു​ക​ൾ പു​റ​ത്തു​വി​ട്ടെ​ന്നും ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു.

ഈ സിനിമ ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് പരിഗണനയിലാണെന്നും അതുകൊണ്ടു തന്നെ റീലീസ് സംബന്ധിച്ച കാര്യങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനിക്കുമെന്നും സുപ്രീം കോടതി വിലയിരുത്തി. ചി​ത്ര​ത്തി​ന് ഇ​തു​വ​രെ സെ​ൻ സ​ർബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ല്കി​യി​ട്ടി​ല്ല.

ഡിസംബര്‍ ഒന്നിനാണ് ചിത്രം റീലീസ് ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. പ്രതിഷേധം ശക്തമാവുന്ന പശ്ചാത്തലത്തില്‍ ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യാനാവില്ലെന്ന് നിര്‍മ്മാതാക്കളായ വയാകോം മോഷന്‍ പിക്‌ചേര്‍സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രശ്‌നങ്ങളൊഴിവാക്കാന്‍ തങ്ങള്‍ സ്വമേധായ റീലീസ് മാറ്റിവയ്ക്കുകയാണെന്നായിരുന്നു നിര്‍മ്മാതാക്കളുടെ വിശദീകരണം.

ച​രി​ത്രം വ​ള​ച്ചൊ​ടി​ച്ചെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് വൈ​കി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​രും യു​പി സ​ര്‍​ക്കാ​രും കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ചി​രു​ന്നു. ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നെ​തി​രെ ര​ജ്പു​ത് ക​ർ​ണി സേ​ന റോ​ഡു​ക​ൾ ഉ​പ​രോ​ധി​ച്ചി​രു​ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook