ന്യൂഡൽഹി: സുപ്രീംകോടതിയിൽ അസാധാരണ സംഭവം. 4 ജഡ്ജിമാർ കോടതി വിട്ട് പുറത്തിറങ്ങി വാർത്ത സമ്മേളനം വിളിച്ചു. സുപ്രീംകോടതി ജസ്റ്റിസ് ജെ. ചെലമേശ്വരിന്റെ നേത്രത്വത്തിലുളള ജഡ്ജിമാരാണ് കോടതി നിർത്തിവെച്ച് വാർത്താസമ്മേളനം വിളിച്ച്. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസ്ഥത്തുടർന്നാണ് ഇവരുടെ നീക്കമെന്നാണ് സൂചന. സുപ്രീംകോടതിയുടെ കോളീജയത്തിന്റെ നടപടികൾക്ക് എതിരെയാണ് ജഡ്ജിമാരുടെ തീരുമാനം.

ജഡ്ജിമാരുടേ നിയമനവുമായി ബന്ധപ്പെട്ട പ്രതിഷേധം പരസ്യമാക്കാൻ വേണ്ടിയാണ് ജഡ്ജിമാർ വാർത്ത സമ്മേളനം വിളിച്ചിരിക്കുന്നത്. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായിട്ടാണ് ജഡ്ജിമാർ വാർത്താ സമ്മേളനം നടത്തുന്നത്. മദൻ ബി ലോക്കൂർ, ജസ്റ്റിസ് കുര്യൻ ജോസഫ്, രഞ്ജൻ ഗോക്കോയ് എന്നിവരാണ് വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

സുപ്രീം കോടതിയിലെ രണ്ട്, മൂന്ന്, നാല്, അഞ്ച് കോടതികൾ നിറുത്തി വച്ചു. ചീഫ് ജസ്റ്റിസ് കേസ് കേൾക്കുന്നത് തുടരുന്നു.

കൊളീജിയത്തിന്‍റെയും ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെയും പ്രവർത്തനത്തിൽ നേരത്തെ തന്നെ ഒരു വിഭാഗം ജഡ്ജിമാർ അതൃപ്തരായിരുന്നു. കേസുകൾ വിവിധ ബെഞ്ചുകൾക്ക് നൽകുന്നതിലും കൊളീജിയത്തിന്‍റെ പ്രവർത്തനത്തിലും സുതാര്യതയില്ലെന്നായിരുന്നു അതൃപ്തരുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റീസിന് തന്നെ ജസ്റ്റീസ് ചലമേശ്വർ നേരത്തെ കത്ത് നൽകിയിരുന്നു.

വ്യാഴാഴ്ച കൊളീജിയം ചേർന്ന് സുപ്രീംകോടതിയിലേക്ക് പുതിയ ജഡ്ജിമാരെ നിർദ്ദേശിക്കുകയും ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റം അടക്കമുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ഇതാണ് ഒരു വിഭാഗം ജഡ്ജിമാരെ ചൊടിപ്പിച്ചത്. കൊളീജിയത്തിൽ അംഗമാണെങ്കിലും അഭിപ്രായ വ്യത്യാസം മൂലം കാലങ്ങളായി ജസ്റ്റീസ് ചലമേശ്വർ യോഗങ്ങളിൽ പങ്കെടുക്കാറില്ല. തീരുമാനങ്ങൾ അദ്ദേഹത്തെ അറിയിക്കുന്നതാണ് രീതി. വ്യാഴാഴ്ച ചേർന്ന കൊളീജിയം യോഗത്തിന് ശേഷമാണ് ജഡ്ജിമാർ നിലപാട് കടുപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ