ന്യൂഡല്‍ഹി: വിവാദ ട്വീറ്റുകളെത്തുടര്‍ന്നുള്ള കോടതിയലക്ഷ്യ കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി. ശിക്ഷ സംബന്ധിച്ച് കോടതി 20ന് വാദം കേള്‍ക്കും.
പ്രശാന്ത് ഭൂഷണിന്റെ വിവാദ ട്വീറ്റുകളുമായി ബന്ധപ്പെട്ടതാണ് കേസെങ്കിലും ഇതുസംബന്ധിച്ച കൃത്യമായ വിശദാംശങ്ങള്‍ അറിയില്ല.
ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെഹാര്‍ലി ഡേവിഡ്സണ്‍ മോട്ടോര്‍ സൈക്കിളില്‍ ഇരിക്കുന്ന ഫോട്ടോ പ്രശാന്ത് ഭൂഷണ്‍ ജൂണ്‍ 29 ന് ട്വീറ്റ് ചെയ്തിരുന്നു. ഇതുസംബന്ധിച്ച് വാദം കേൾക്കുന്നതിനിടെ, ജുഡീഷ്യറിയെക്കുറിച്ച് ജൂണ്‍ 27 ന് പ്രശാന്ത് ഭൂഷണ്‍ ചെയ്ത മറ്റൊരു ട്വീറ്റും ജസ്റ്റിസ് അരുൺ മിശ്ര തലവനായുള്ള മൂന്നംഗ ബഞ്ച് പരിഗണിച്ചു. ജസ്റ്റിസുമാരായ ബിആര്‍ ഗവായിയും കൃഷ്ണ മുരാരിയുമാണ് ബഞ്ചിലുണ്ടായിരുന്ന മറ്റു രണ്ടു പേർ.
Read in IE: SC holds Prashant Bhushan guilty of contempt over tweets against CJI, judiciary
മൈക്രോ ബ്ലോഗിങ് സൈറ്റിലെ തന്റെ പോസ്റ്റുകളെ പ്രശാന്ത് ഭൂഷണ്‍ ന്യായീകരിച്ചതിനെത്തുടര്‍ന്ന് കോടതി വിധി പ്രസ്താവിക്കുന്നത് ഓഗസ്റ്റ് അഞ്ചിനു മാറ്റിവച്ചിരുന്നു. ജഡ്ജിമാരുടെ വ്യക്തിപരമായ പെരുമാറ്റത്തിനെതിരായതാണു പോസ്റ്റുകളെന്നും അവ നീതിനിര്‍വഹണത്തെ തടസപ്പെടുത്തുന്നതല്ലെന്നുമായിരുന്നു പ്രശാന്ത് ഭൂഷന്റെ നിലപാട്.
ട്വീറ്റുകള്‍ ”നീതിന്യായ വ്യവസ്ഥയെ അപകീര്‍ത്തിപ്പെടുത്തുന്ന്” ആണെന്നു ചൂണ്ടിക്കാട്ടി സപ്രീം കോടതി ജൂലൈ 22 നു പ്രശാന്ത് ഭൂഷണ് കോടതിയലക്ഷ്യത്തിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
വിഷയത്തില്‍ കക്ഷിയായി ട്വിറ്റര്‍ ഇന്ത്യയെ കോടതി കക്ഷിചേര്‍ത്തിരുന്നു. പൂവയ്യ ഭൂഷന്റെ ട്വീറ്റുമായി ബന്ധപ്പെട്ട വിവരണം ‘ട്വിറ്റര്‍ ഇന്‍ക്, കാലിഫോര്‍ണിയ, യുഎസ്എ’ എന്നതാണെന്നും ഇത് ട്വിറ്റര്‍ ഇന്ത്യ എന്നതിനു പകരം കേസില്‍ ചേര്‍ക്കണമെന്നും ട്വിറ്റിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സാജന്‍ കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.
Also Read: കോടതിയലക്ഷ്യം: പ്രശാന്ത് ഭൂഷണ് ലഭിക്കാവുന്ന ശിക്ഷ എത്ര?
ട്വിറ്ററിന് പ്രതിരോധിക്കാന്‍ ഒന്നുമില്ലെന്നും കോടതി നിര്‍ദേശിച്ചാല്‍ ട്വീറ്റ് അസാധുവാക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു. കോടതിയുടെ ഉത്തരവില്ലാതെ ട്വീറ്റ് അസാധുവാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ബോധിപ്പിച്ചിരുന്നു.
പിഎം കെയേഴ്‌സ് ഫണ്ടുകള്‍ ദേശീയ ദുരന്ത പ്രതികരണ ഫണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷനു വേണ്ടി പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയില്‍ ഹാജരാകുന്നുണ്ട്. തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയെ ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിനുവേണ്ടിയും അദ്ദേഹം ഹാജരാകുന്നുണ്ട്.