Latest News

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം: സുപ്രീം കോടതി വിധി ഇന്ന്

വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതു സെപ്റ്റംബര്‍ 13നു കോടതി മാറ്റിവയ്ക്കുകയായിരുന്നു

Pegasus, Pegasus spyware, Pegasus supreme court, Pegasus supreme court verdict, Pegasus judgment, Pegasus sc judgment, Pegasus spyware Israel, Pegasus spyware India, latest news, kerala news, news in malayalam, malayalam news, indian express malayalam, ie malayalam

ന്യൂഡല്‍ഹി: ഇസ്രായേല്‍ സ്ഥാപനമായ എന്‍എസ്ഒ ഗ്രൂപ്പ് നിര്‍മിച്ച പെഗാസസ് ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ ആരോപണം സംബന്ധിച്ച് കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതു സെപ്റ്റംബര്‍ 13നു കോടതി മാറ്റിവയ്ക്കുകയായിരുന്നു.

പ്രശ്‌നം പരിശോധിക്കാന്‍ സാങ്കേതിക വിദഗ്ധരുടെ സമിതി രൂപീകരിക്കുമെന്നു കോടതി കഴിഞ്ഞ മാസം പറഞ്ഞിരുന്നു. സമിതിയുടെ ഭാഗമാകാന്‍ കോടതി മനസില്‍ കരുതിയിരുന്ന ചില വിദഗ്ധര്‍ വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനാല്‍ ഉത്തരവിനു സമയമെടുക്കുന്നതായി ചീഫ് ജസ്റ്റിസ് രമണ പറഞ്ഞിരുന്നു.

നിയമവിരുദ്ധമായ നിരീക്ഷണം സംബന്ധിച്ച എല്ലാ ആരോപണങ്ങളും കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായി നിഷേധിച്ചിരുന്നു. എന്നാല്‍ ‘ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ പ്രചരിപ്പിക്കുന്ന തെറ്റായ ആഖ്യാനങ്ങള്‍ ഇല്ലാതാക്കാനും ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ പരിശോധിക്കാനുമുള്ള ലക്ഷ്യത്തോടെയുള്ള ‘സമിതി’ രൂപീകരിക്കുമെന്ന് ഓഗസ്റ്റ് 15 ന്‌സമര്‍പ്പിച്ച ഹ്രസ്വ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. പ്രശ്‌നത്തിന്റെ എല്ലാ വശങ്ങളിലേക്കും കടക്കുന്ന ഈ മേഖലയിലെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതിയായിരിക്കും രൂപീകരിക്കുകയെന്നാണു സര്‍ക്കാര്‍ അറിയിച്ചത്.

അതേസമയം, പെഗാസസ് വാങ്ങിയോ ഉപയോഗിച്ചോയെന്ന കാര്യം കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് എന്തെങ്കിലും അധിക സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞു.

Also Read: ലഖിംപൂര്‍ ഖേരി കേസിലെ സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കണം; യുപി സര്‍ക്കാരിനോട് സുപ്രീം കോടതി

എന്നാല്‍ വിഷയം ‘ദേശീയ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങള്‍’ നിറഞ്ഞതാണെന്നും അതിനാല്‍ കോടതിയില്‍ പൊതു സത്യവാങ്മൂലത്തില്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. ഡൊമെയ്ന്‍ വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതി പ്രശ്‌നം പരിശോധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കേന്ദ്രം വാഗ്ദാനം ചെയ്തു. ഇത്തരമൊരു സമിതി രൂപീകരിക്കാന്‍ അനുവദിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയോട് അഭ്യര്‍ഥിച്ചെങ്കിലും ഹര്‍ജിക്കാര്‍ എതിര്‍ത്തു.

എന്നാല്‍, സുരക്ഷയോ പ്രതിരോധമോ മറ്റേതെങ്കിലും ദേശീയ താല്‍പ്പര്യ പ്രശ്നങ്ങളോ സംബന്ധിച്ച വിഷയങ്ങള്‍ അറിയാന്‍ ഒരു തരത്തിലും താല്‍പ്പര്യമില്ലെന്നായിരുന്നു കോടതി അന്ന് വ്യക്തമാക്കിയത്. ചില പ്രത്യേക പൗരന്മാര്‍, പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍ തുടങ്ങിയവര്‍ക്കെതിരെ
ചില പ്രത്യേക പൗരന്മാര്‍, പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍ തുടങ്ങിയവര്‍ക്കെതിരെ ചില സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ചുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ആശങ്ക. നിയമപ്രകാരം അനുവദനീയമല്ലാത്ത മറ്റേതെങ്കിലും മാര്‍ഗത്തിലൂടെ ഈ സോഫ്റ്റ്വെയര്‍ സര്‍ക്കാര്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയേണ്ടതുണ്ടെന്നും കേസില്‍ വിധി പുറപ്പെടുവിക്കുന്നതു മാറ്റിവച്ചുകൊണ്ട് കോടതി കഴിഞ്ഞമാസം പറഞ്ഞു.

ഇസ്രായേല്‍ സ്ഥാപനമായ എന്‍എസ്ഒയുടെ സ്‌പൈവെയര്‍ പെഗാസസ് ഉപയോഗിച്ച് പ്രമുഖ പൗരന്മാര്‍, രാഷ്ട്രീയ നേതാക്കള്‍, എഴുത്തുകാര്‍ എന്നിവര്‍ക്കെതിരെ സര്‍ക്കാര്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്തിയെന്നാണ് ആരോപണം. പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് നിരീക്ഷണത്തിന് സാധ്യതയുള്ള ലക്ഷ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ മൂന്നൂറിലധികം മൊബൈല്‍ ഫോണ്‍ നമ്പറുകളുണ്ടെന്ന് രാജാന്തര മാധ്യമക്കൂട്ടായ്മയാണു റിപ്പോര്‍ട്ട് ചെയ്തത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Supreme court pegasus spyware case verdict

Next Story
ആശംസ കാര്‍ഡുകള്‍ ഇനി വിരല്‍ തുമ്പില്‍greetings, india, startup
The moderation of comments is automated and not cleared manually by malayalam.indianexpress.com