ന്യൂസീലൻഡ്: പെഗാസസ് ഫോൺ ചോർത്തലിൽ സാങ്കേതിക പരിശാധന നടത്തുന്നതിനായി ഡിവൈസുകൾ സമർപ്പിക്കാൻ ഹർജിക്കാർക്ക് നിർദേശം നൽകിയതായി വിവരം. സുപ്രീംകോടതി നിയമിച്ച മൂന്നംഗ സമിതിയാണ് ഹർജിക്കാർക്ക് ഇത് സംബന്ധിച്ച മെയിൽ അയച്ചത്.
വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ആർ.വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സമിതിക്ക് മുമ്പാകെ മൊഴി നൽകാനുള്ള അവസരവും ഹർജിക്കാർക്ക് ഉണ്ടെന്ന് മെയിലിൽ അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം.
നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്‌സിറ്റിയിലെ നവീൻ കുമാർ ചൗധരി, കൊല്ല അമൃത വിശ്വവിദ്യാപീഠത്തിലെ സെന്റർ ഫോർ ഇന്റർനെറ്റ് സ്റ്റഡീസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡയറക്ടർ പ്രൊഫസർ പ്രഭാഹരൻ പൂർണചന്ദ്രൻ, മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസർ അശ്വിൻ അനിൽ ഗുമാസ്‌തെ എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങൾ.
അതേസമയം, പെഗാസസ് സോഫ്റ്റവെയർ ഇൻസ്റ്റാൾ ചെയ്യപ്പെട്ടു എന്ന് പറയപ്പെടുന്ന ഡിവൈസുകൾ ന്യൂഡൽഹിയിൽ സ്വീകരിക്കുമെന്ന് മെയിലിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ എവിടെയാണെന്നത് സംബന്ധിച്ച പിന്നീട് അറിയിക്കാമെന്നാണ് മെയിലിൽ പറഞ്ഞിരിക്കുന്നത്.
ഇസ്രായേല്‍ സ്ഥാപനമായ എന്‍എസ്ഒയുടെ സ്‌പൈവെയര്‍ പെഗാസസ് ഉപയോഗിച്ച് ബിസിനസ് പ്രമുഖർ, മന്ത്രിമാർ ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കള്‍, എഴുത്തുകാര്‍ എന്നിവര്‍ക്കെതിരെ സര്‍ക്കാര്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്തിയെന്ന ആരോപണങ്ങളാണ് വിദഗ്‌ധ സമിതി അന്വേഷിക്കുന്നത്. പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് നിരീക്ഷണത്തിന് സാധ്യതയുള്ള ലക്ഷ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ മൂന്നൂറിലധികം മൊബൈല്‍ ഫോണ്‍ നമ്പറുകളുണ്ടെന്ന് രാജാന്തര മാധ്യമക്കൂട്ടായ്മയാണു റിപ്പോര്‍ട്ട് ചെയ്തത്.
Also Read: പാർലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അവതരിപ്പിക്കും