ന്യൂഡല്‍ഹി: സഹാറ മേധാവി സുബ്രതാ റോയ് 1500 കോടി രൂപ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യ്ക്കു നല്‍കണമെന്ന് സുപ്രിം കോടതിയുടെ ഉത്തരവ്. സെപ്തംബര്‍ ഏഴിനകം തുക നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കേസില്‍ നേരത്തെ 552 കോടി രൂപയായിരുന്നു സിബിക്കു നല്‍കാന്‍ വിധിച്ചിരുന്നത്. ഇത് ജൂലൈ 15 നു മുമ്പ് അടയ്ക്കണമെന്നും ഇല്ലെങ്കില്‍ പരിണിത ഫലം അനുഭവിക്കുമെന്നും സുബത്ര റോയ്ക്ക് വേണ്ടി ഹാജരായ കപില്‍ സിബലിനോട് കോടതി നിര്‍ദേശിച്ചു.

9000 കോടി രൂപയാണ് സുബ്രതോ അടയ്‌ക്കേണ്ടതെന്നും 400-500 കോടി രൂപ വച്ചാണെങ്കില്‍ ജീവിതകാലം മുഴുവന്‍ സമയമെടുക്കുമെന്നും കോടതി നിരീക്ഷിച്ചു.

നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പാണ് സുബ്രതാ റോയ് അറസ്റ്റിലാവുന്നത്. കഴിഞ്ഞവര്‍ഷം മേയ് ആറിന് അദ്ദേഹം പരോളിലിറങ്ങിയിരുന്നു.
എന്നാല്‍ ഇതു പാലിക്കാന്‍ സുബ്രതാ റോയ് തയ്യാറായില്ല. തുക തിരിച്ചടക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ, ആംബി വാലി സിറ്റി വിറ്റ് പണമടക്കണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ