Latest News

അസം പൗരത്വ റജിസ്റ്റര്‍ കോര്‍ഡിനേറ്ററെ സ്ഥലം മാറ്റാൻ സുപ്രീം കോടതി ഉത്തരവ്

‘കാരണമില്ലാതെ എന്തെങ്കിലും ഉത്തരവുണ്ടാകുമോ?’ എന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിന്റെ ചോദ്യത്തിനുചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ മറുപടി

nrc coordinator Prateek Hajela transferred,എന്‍ആര്‍സി കോര്‍ഡിനേറ്റര്‍ പ്രതീക് ഹലേജയ്ക്കു സ്ഥലം മാറ്റം, sc orders Prateek Hajela transfer, ഹലേജയെ സ്ഥലം മാറ്റാൻ സുപ്രീം കോടതി ഉത്തരവ്, Prateek Hajela, പ്രതീക് ഹലേജ, Prateek Hajela sent to madhya pradesh, assam nrc, അസം പൗരത്വ റജിസ്റ്റര്‍, IE Malayalam, ഐഇ മലയാളം

ന്യൂദല്‍ഹി: അസമിലെ ദേശീയ പൗരത്വ റജിസ്റ്റര്‍ (എന്‍ആര്‍സി) കോര്‍ഡിനേറ്റര്‍ പ്രതീക് ഹലേജയെ മധ്യപ്രദേശിലേക്ക് അടിയന്തരമായി സ്ഥലം മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്.ഐഎഎസ് ഉദ്യോസ്ഥനായ ഹലേജയെ പരമാവധി കാലത്തേക്കു സ്ഥലം മാറ്റാനാണു കേന്ദ്രസർക്കാറിനോടും അസം സർക്കാറിനോടും  ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്എ ബോബ്‌ദെ, ആര്‍എഫ് നരിമാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്.

തീരുമാനത്തിനു പിന്നില്‍ എന്തെങ്കിലും കാരണമുണ്ടോയെന്ന അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിന്റെ ചോദ്യത്തിനു, ‘കാരണമില്ലാതെ എന്തെങ്കിലും ഉത്തരവുണ്ടാകുമോ?’ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. എന്നാല്‍ ഇക്കാര്യത്തിൽ എന്തെങ്കിലും കാരണം അദ്ദേഹം വ്യക്തമാക്കിയില്ല.

Read Also: അസം ദേശീയ പൗരത്വ രജിസ്റ്റർ: അന്തിമ പട്ടികയിൽ നിന്ന് 19 ലക്ഷം പേർ പുറത്ത്

പൗരത്വ റജിസ്റ്ററില്‍നിന്ന് തെറ്റായി ഒഴിവാക്കിയെന്ന പരാതികളില്‍ ഹലേജയ്‌ക്കെതിരേ അസം പോലീസ് കഴിഞ്ഞമാസം രണ്ടു കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. അസമില്‍ ഓഗസ്റ്റ് 31നു പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ റജിസ്റ്ററില്‍നിന്ന് 19,06,657 പേരാണു പുറത്തായത്.

റജിസ്റ്ററില്‍ ഉള്‍പ്പെടാന്‍ 3,30,27,661 പേരാണ് അപേക്ഷ നല്‍കിയത്. 3,11,21,004 പേര്‍ക്ക് അംഗത്വം ലഭിച്ചു. പൗരത്വ റജിസ്റ്റര്‍ സംബന്ധിച്ച അടുത്ത വാദം കേള്‍ക്കല്‍ നവംബര്‍ 26നു നടക്കും.

1995 ബാച്ച് അസം-മേഘാലയ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ പ്രതീക് ഹലേജ മധ്യപ്രദേശ് സ്വദേശിയാണ്. ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെ്ക്‌നോളജിയില്‍നിന്ന് ഇലക്‌ട്രോണിക്‌സില്‍ ബിടെക് നേടി. പിതാവ് എസ്പി ഹലേജ മധ്യപ്രദേശിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്നു.

Web Title: Supreme court orders nrc coordinator transfer to madhya pradesh

Next Story
സുപ്രീം കോടതിയിൽ രഞ്ജൻ ഗൊഗോയ്ക്ക് പിൻഗാമിയായി എസ്.എ ബോബ്‌ദെwho is justice bobde, ജസ്റ്റിസ് ബോബ്ദെ, Supreme Court chief justice of india, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, CJI Ranjan Gogoi, Justice SA Bobde, Sharad Arvind Bobde supreme court justice, India news, Indian express`, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X