ന്യൂഡല്‍ഹി: മുസ്ലിം മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള നാല് ശതമാനം സംവരണം ഒഴിവാക്കാനുള്ള ബിജെപി നേതൃത്വത്തിലുള്ള കർണാടക സർക്കാരിന്റെ തീരുമാനം പ്രഥമദൃഷ്ട്യാ തെറ്റായ അനുമാനം അടിസ്ഥാനമാക്കിയാണെന്ന് സുപ്രീം കോടതി. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങളുടെ സംവരണം രണ്ട് ശതമാനം കൂടി ഉയര്‍ത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തേയും സുപ്രീം കോടതി വിമര്‍ശിച്ചു.
കേസിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി 18-ാം തീയതിയിലേക്ക് മാറ്റി മാറ്റി. നേരത്തെ, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് കപില്‍ സിബലിന്റെ ഹര്‍ജി പരിഗണിച്ചത്.
മുസ്ലീങ്ങൾക്കുള്ള നാല് ശതമാനം സംവരണം റദ്ദാക്കാനുള്ള മന്ത്രിസഭാ തീരുമാനം മാർച്ച് മുപ്പതിനാണ് ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സർക്കാർ വിജ്ഞാപനം ചെയ്തത്. മുസ്ലിം വിഭാഗത്തെ 100 വർഷത്തിലേറെയായി കർണാടകയിൽ പിന്നോക്ക വിഭാഗമായാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്.