/indian-express-malayalam/media/media_files/uploads/2018/05/kurian-joseph.jpg)
ന്യൂഡൽഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുളള ശുപാർശ കേന്ദ്ര സർക്കാർ മടക്കി അയച്ചത് സംഭവിക്കാൻ പാടില്ലാത്തതാണെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്. ഇതുവരെ ഇങ്ങനെ ഉണ്ടായിട്ടില്ല. കൊളീജിയം അടുത്താഴ്ച ചേരുമെന്നും സുപ്രീം കോടതിയിലെ സീനിയർ ജഡ്ജിമാരിലൊരാളായ കുര്യൻ ജോസഫ് പറഞ്ഞു.
അതേസമയം, കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുളള ശുപാർശ സുപ്രീം കോടതി കൊളീജിയം വീണ്ടും കേന്ദ്ര സർക്കാരിന് അയച്ചേയ്ക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് അംഗീകരിച്ചേ മതിയാവൂ.
കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുളള കൊളിജീയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ മടക്കി അയച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പുറമെ മുതിര്‍ന്ന ജഡ്ജിമാരായ ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ കൊളീജിയമാണ് മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത്. എന്നാൽ സീനിയർ അഭിഭാഷകയായ ഇന്ദു മൽഹോത്രയെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുളള​ ശുപാർശ മാത്രമാണ് സർക്കാർ അംഗീകരിച്ചത്.
പ്രധാനമായും മൂന്ന് കാരണങ്ങൾ​ ചൂണ്ടിക്കാട്ടിയാണ് കെ.എം.ജോസഫിന്റെ പേര് കേന്ദ്രം തിരികെ അയച്ചത്. സീനിയോറിറ്റി പട്ടികയിൽ 42-ാം സ്ഥാനമാണ് കെ.എം.ജോസഫിനുളളതെന്നായിരുന്നു ഒരു കാരണം. മലയാളിയായ കെ.എം.ജോസഫിന്റെ മാതൃസ്ഥലമായ കേരള ഹൈക്കോടതിയിൽ നിന്നും ആവശ്യത്തിനുളള​ പ്രാതിനിധ്യം സുപ്രീം കോടതിയിലുണ്ടെന്നും മറ്റു നിരവധി ഹൈക്കോടതികളുടെ പ്രാതിനിധ്യം സുപ്രീം കോടതിയിൽ ഇല്ലെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ നിന്നുമുളളവരുടെ പ്രാതിനിധ്യം ഇല്ലെന്നെതും ഇതിന് കാരണമായി സർക്കാർ പറയുന്നു.
2016 ൽ ഉത്തരാഖണ്ഡ് സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ നരേന്ദ്ര മോദി സർക്കാരിന്റെ നടപടിയെ റദ്ദാക്കിയത് കെ.എം.ജോസഫായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us