scorecardresearch
Latest News

കേരള പൊലീസ് നിയമം കൊളോണിയല്‍ നിയമങ്ങളുടെ പിന്‍ഗാമി:സുപ്രീം കോടതി

2006ല്‍ അന്നമട ഗ്രാമ പഞ്ചായത്തിന് മുന്നില്‍ കുടില്‍കെട്ടി ധര്‍ണ നടത്തിയെന്ന കേസിലാണ് രവി നമ്പൂതിരിയെ ശിക്ഷിച്ചത്

കേരള പൊലീസ് നിയമം കൊളോണിയല്‍ നിയമങ്ങളുടെ പിന്‍ഗാമി:സുപ്രീം കോടതി

ന്യൂഡല്‍ഹി: കൊളോണിയല്‍ കാലഘട്ടത്തിലെ പൊലീസ് നിയമങ്ങളുടെ പിന്‍ഗാമിയാണ് 1960ലെ കേരള പൊലീസ് നിയമമെന്ന് എന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം.പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തിയതിന് 1960 ലെ കേരള പൊലീസ് ആക്ട് പ്രകാരമുള്ള ശിക്ഷ ലഭിച്ചത് വെളിപ്പെടുത്തിയില്ലെന്ന കാരണത്താല്‍ സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കാനാകില്ലെന്നും സുപ്രീം കോടതി വിധിച്ചു. കേരള പൊലീസ് ആക്ട് (1960) പോലെയുള്ള നിയമങ്ങള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ സാരമായ കുറ്റങ്ങളല്ലെന്ന് ജസ്റ്റിസുമാരായ എസ്. അബ്ദുള്‍ നസീറിന്റെയും വി. രാമസുബ്രഹ്മണ്യന്റെയും ബെഞ്ച് നിരീക്ഷിച്ചു.

2015 നവംബറിലെ തദ്ദേശതിരഞ്ഞെടുപ്പില്‍ അന്നമനട ഗ്രാമപ്പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ കൗണ്‍സിലറായി രവി നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ നാമനിര്‍ദ്ദേശ ഫോമില്‍ (ഫോം 2 എ) രവി നമ്പൂതിരി ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടത് രേഖപ്പെടുത്തിയില്ലെന്നും അഴിമതി നടത്തിയെന്നും ചൂണ്ടികാണിച്ച് ജില്ലാ കോടതി തിരഞ്ഞെടുപ്പ് അസാധുവാക്കിയിരുന്നു. എതിര്‍ സ്ഥാനാര്‍ത്ഥി ജില്ലാ മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് ഹര്‍ജി സാങ്കേതിക കാരണത്താല്‍ തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ അഡീഷണല്‍ ജില്ലാ ജഡ്ജി സ്വീകരിക്കുകയായിരുന്നു. പിന്നീട് ഈ വിധി ഹൈക്കോടതിയും ശരിവെച്ചു. എന്നാല്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്.

2006ല്‍ അന്നമട ഗ്രാമ പഞ്ചായത്തിന് മുന്നില്‍ കുടില്‍കെട്ടി ധര്‍ണ നടത്തിയെന്ന കേസിലാണ് രവി നമ്പൂതിരിയെ ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 143, 283, 44 എന്നീ വകുപ്പുകള്‍ പ്രകാരവും കേരള പൊലീസ് നിയമത്തിലെ 38, 52 വകുപ്പുകള്‍ പ്രകാരവുമാണ് തടവ് ശിക്ഷയും പിഴയും വിചാരണ കോടതി വിധിച്ചത്.

ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരമോ അഴിമതി നിരോധന നിയമം, ആയുധ നിയമം തുടങ്ങിയ പ്രത്യേക നിയമങ്ങള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ സാരമായ കുറ്റങ്ങളാണെങ്കിലും, അതിന്റെ ഫലം ഒരു വ്യക്തിയെ കുറ്റവാളിയാക്കാം, കേരളാ പൊലീസ് നിയമങ്ങള്‍ പ്രകാരമുള്ള കുറ്റമാണിത്‌.എന്നാല്‍ സാരമായ കുറ്റങ്ങളല്ല. പണിമുടക്ക് തൊഴിലാളികളുടെ കൈയിലെ ആയുധവും ലോക്കൗട്ട് തൊഴിലുടമയുടെ കൈയിലെ ആയുധവും തൊഴില്‍ ക്ഷേമ നിയമപ്രകാരം പ്രതിഷേധം പൗരസമൂഹത്തിന്റെ ആയുധവുമാണ്.

കേരള പൊലീസ് ആക്ട്, മദ്രാസ് പോലീസ് ആക്റ്റ് തുടങ്ങിയ എല്ലാ സംസ്ഥാന നിയമങ്ങളും ക്രമസമാധാന പാലനത്തിന് വേണ്ടിയുള്ളതാണ്, അവ ഗുരുതര കുറ്റകൃത്യങ്ങളല്ല. അതുകൊണ്ടാണ് ഈ നിയമങ്ങള്‍ ക്രമസമാധാന പരിപാലനത്തിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ പോലീസിന് അധികാരം നല്‍കുന്നത്, ഈ നിര്‍ദ്ദേശങ്ങളില്‍ ഏതെങ്കിലും ലംഘിക്കുന്നത് ഈ നിയമങ്ങള്‍ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമായി കണക്കാക്കുന്നു. കോടതി നിരീക്ഷിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Supreme court kerala kerala panchayat raj act act conviction election ravi namboodiri