/indian-express-malayalam/media/media_files/uploads/2017/10/arunshourie759.jpg)
ന്യൂഡൽഹി: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട ഹർജിയിലുണ്ടായി സുപ്രീംകോടതി വിധി ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിച്ചെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അരുൺ ഷൂരി. ഹർജിയിലെ ഒരു പരാതിക്കാരൻ കൂടിയാണ് അരുൺ ഷൂരി.
"സുപ്രീം കോടതി വിധി ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുക മാത്രമാണ് ചെയ്തത്. സർക്കാർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് മാത്രമായിരുന്നു വിധി," അരുൺ ഷൂരി പറഞ്ഞു. സുപ്രീം കോടതി വിധിയിക്കെതിരെ പുനപരിശോധന ഹർജി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം റഫാൽ ഇടപാട് ചർച്ചയിൽ പ്രധാനമന്ത്രിയുടെ ഒാഫിസ് പ്രതിരോധ മന്ത്രാലയത്തിന് സമാന്തരമായി പ്രവർത്തിെച്ചന്ന വാർത്ത ഞെട്ടിക്കുന്നതാണെന്ന് മുൻ പ്രതിരോധ മന്ത്രി എ.കെ. ആൻറണി പറഞ്ഞു. ഇത് അസാധാരണ സംഭവമാണെന്നും എന്തിനാണ് റഫാൽ കരാറിൽ മാത്രം പ്രധാനമന്ത്രി അമിത താൽപര്യം കാണിക്കുന്നതെന്ന് വിശദീകരിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.