Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

കെ.എം.ജോസഫിന്റെ പേര് സുപ്രീം കോടതി കൊളീജിയം വീണ്ടും ശുപാർശ ചെയ്യും

കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുളള കൊളിജീയത്തിന്റെ ശുപാർശ നേരത്തെ കേന്ദ്രസർക്കാർ മടക്കി അയച്ചിരുന്നു

Dipak Misra, Supreme Court collegium, Justice K M Joseph, SC Collegium, CJI Dipak Misra, SC Collegium meeting

ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജോസഫിന്റെ പേര് വീണ്ടും ശുപാർശ ചെയ്യും. കൊളീജിയം യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമായി. മറ്റു ജഡ്ജിമാരുടെ പേരിനൊപ്പം കെ.എം.ജോസഫിന്റെ പേരും ശുപാർശ ചെയ്യും. ബുധനാഴ്ച വീണ്ടും കൊളീജിയം ചേരും. അതിനുശേഷമായിരിക്കും കെ.എം.ജോസഫിന്റെ പേര് കൊളീജിയം ശുപാർശ ചെയ്യുക.

കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുളള കൊളിജീയത്തിന്റെ ശുപാർശ നേരത്തെ കേന്ദ്രസർക്കാർ മടക്കി അയച്ചിരുന്നു. കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുളള ശുപാർശ സുപ്രീം കോടതി കൊളീജിയം വീണ്ടും കേന്ദ്ര സർക്കാരിന് അയച്ചാൽ കേന്ദ്രസര്‍ക്കാരിന് അത് അംഗീകരിച്ചേ മതിയാവൂ. നിലവിൽ സുപ്രീം കോടതിയിൽ ആകെയുളള 31 ജഡ്ജിമാർക്ക് പകരം 25 പേരാണ് നിലവിലുളളത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പുറമെ മുതിര്‍ന്ന ജഡ്ജിമാരായ ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ കൊളീജിയമാണ് മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇന്ദു മല്‍ഹോത്രയുടെ നിയമനത്തിന് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ജനുവരി പത്തിനാണ് ഇരുവരുടെയും പേരുകൾ സുപ്രീം കോടതി ജഡ്ജിമാരായി ശുപാർശ ചെയ്ത് കൊളീജിയം സർക്കാരിന് നൽകിയത്.

പ്രധാനമായും മൂന്ന് കാരണങ്ങൾ​ ചൂണ്ടിക്കാട്ടിയാണ് കെ.എം.ജോസഫിന്റെ പേര് കേന്ദ്രം തിരികെ അയച്ചത്. സീനിയോറിറ്റി പട്ടികയിൽ 42-ാം സ്ഥാനമാണ് കെ.എം.ജോസഫിനുളളതെന്നായിരുന്നു ഒരു കാരണം. മലയാളിയായ കെ.എം.ജോസഫിന്റെ മാതൃസ്ഥലമായ കേരള ഹൈക്കോടതിയിൽ നിന്നും ആവശ്യത്തിനുളള​ പ്രാതിനിധ്യം സുപ്രീം കോടതിയിലുണ്ടെന്നും മറ്റു നിരവധി ഹൈക്കോടതികളുടെ പ്രാതിനിധ്യം സുപ്രീം കോടതിയിൽ ഇല്ലെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ നിന്നുമുളളവരുടെ പ്രാതിനിധ്യം ഇല്ലെന്നെതും ഇതിന് കാരണമായി സർക്കാർ പറഞ്ഞിരുന്നു.

2016 ൽ ഉത്തരാഖണ്ഡ് സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ നരേന്ദ്ര മോദി സർക്കാരിന്റെ നടപടിയെ റദ്ദാക്കിയത് കെ.എം.ജോസഫായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Supreme court judges discuss justice km joseph supreme court judge appointment

Next Story
ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് സ്‌മൃതി ഇറാനിLok sabha elections, ലോക്സഭാ തിരഞ്ഞെടുപ്പ്, winning celebritie, ജയിച്ച താരങ്ങള്‍, India election results 2019, losing celebrities, തോറ്റ താരങ്ങള്‍, Lok Sabha Election 2019, celebrities, Cinema stars, സിനിമാ താരങ്ങള്‍ Sports stars, സ്പോര്‍ട് താരങ്ങള്‍ BJP, ബിജെപി, Congress,കോണ്‍ഗ്രസ് Samajwadi Party, സമാജ്വാദി പാര്‍ട്ടി, Suresh Gopi, സുരേഷ് ഗോപി, Innocent, ഇന്നസെന്റ്, Gautam Gambhir, ഗൗതം ഗംഭീര്‍, Smriti Irani, സ്മൃതി ഇറാനി, Hema Malini, ഹേമ മാലിനി, sumalatha, സുമലത, Urmila Mandotkar. ഊര്‍മ്മിള മണ്ഡോദ്കര്‍, Prakash Raj, പ്രകാശ് രാജ്, 2019 lok sabha result
The moderation of comments is automated and not cleared manually by malayalam.indianexpress.com