ന്യൂഡൽഹി: ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ മൂന്നാമതൊരാൾക്ക് കൈമാറരുതെന്ന് സമൂഹമാധ്യമങ്ങളോട് സുപ്രീംകോടതി. ഇത് സംബന്ധിച്ച് നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും വാട്സാപ്പ്, ഫെയിസ്ബുക്ക് എന്നീ കമ്പനികള്‍ക്ക് കോടതി നിര്‍ദേശം നല്കി. വാ​ട്സ് ആ​പ്പി​ന്‍റെ സ്വ​കാ​ര്യ​താ ന​യ​ത്തി​നെ​തി​രാ​യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണു സു​പ്രീം കോ​ട​തിയുടെ അഞ്ചംഗ ബെഞ്ച് ഈ നി​ർ​ദേ​ശം പുറപ്പെടുവിച്ചത്.

സ്വ​കാ​ര്യ​ത മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ന്ന ച​രി​ത്ര​വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സു​പ്രീം കോ​ട​തി​യു​ടെ പു​തി​യ ഉത്ത​ര​വ്. വി​വ​ര​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത, സ്വ​കാ​ര്യ​ത​യ്ക്കു​ള്ള അ​വ​കാ​ശ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​താ​ണെ​ന്നും ഇ​ത് സം​ര​ക്ഷി​ക്കേ​ണ്ട​ത് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും അംഞ്ചംഗ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

നേ​ര​ത്തെ, ഫേ​സ്ബു​ക്കും വാ​ട്സ്ആ​പ്പും ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളു​ക​ളു​ടെ സ്വ​കാ​ര്യ​ത അ​പ​ക​ട​ത്തി​ലാ​ണെ​ന്ന വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​ൻ കേ​ന്ദ്ര​ത്തോ​ടു സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 19, 22 വ​യ​സു​ള്ള ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളാ​ണ് വാ​ട്സ് ആ​പ്പി​ന്‍റെ സ്വ​കാ​ര്യ​ത ന​യ​ത്തി​നെ​തി​രേ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ള്ള​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook