ന്യൂഡല്‍ഹി: ജസ്റ്റിസുമാരായ രാജേഷ് ബിന്ദലിനെയും അരവിന്ദ് കുമാറിനെയും സുപ്രീം കോടതി ജഡ്ജിമാരായി കേന്ദ്രസർക്കാർ നിയമിച്ചു. ഇവരെ നിയമിക്കാൻ 10 ദിവസം മുൻപാണു സുപ്രീം കോടതി കൊളീജിയം ശിപാർശ ചെയ്തത്.
രാജേഷ് ബിന്ദൽ അലഹബാദ് ഹൈക്കോടതിയിലും അരവിന്ദ് കുമാർ ഗുജറാത്ത് ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസായി പ്രവർത്തിച്ചുവരികയാണ്.
“ഇന്ത്യൻ ഭരണഘടന പ്രകാരമുള് വ്യവസ്ഥകൾ അനുസരിച്ച് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദൽ, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി ബഹുമാനപ്പെട്ട രാഷ്ട്രപതി നിയമിച്ചു,” നിയമനം അറിയിച്ചുകൊണ്ട് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു ട്വീറ്റ് ചെയ്തു.
ഇവരുടെ നിയമനത്തോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം പൂർണപരിധിയിലെത്തി. 34 ജഡ്ജിമാരാണു സുപ്രീം കോടതിയിൽ വേണ്ടത്.
നിലവിൽ 27 ജഡ്ജിമാരുമായാണു സുപ്രീം കോടതി പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം അഞ്ച് ജഡ്ജിമാരെ നിയമിച്ചിരുന്നു. ജൂൺ അവസാനത്തോടെ അഞ്ച് ജഡ്ജിമാർ വിരമിക്കും.