ന്യൂ​ഡ​ൽ​ഹി: ബോ​ഫോ​ഴ്സ് കേ​സി​ൽ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രാ​യ സി​ബി​ഐ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. യൂ​റോ​പ്പ് ആ​സ്ഥാ​ന​മാ​യു​ള്ള ഹി​ന്ദു​ജ സ​ഹോ​ദ​ര​ങ്ങ​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ 2005ലെ ​ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ​യാ​യി​രു​ന്നു ഹ​ർ​ജി. 12 വ​ർ​ഷം വൈ​കി​യു​ള്ള അ​പ്പീ​ലി​ൽ അ​ർ​ഥ​മി​ല്ലെ​ന്നും നിരീക്ഷിച്ച കോടതി ഹർജി തള്ളുകയായിരുന്നു.

ചീഫ്​ ജസ്​റ്റിസി​ന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ്​ അപ്പീൽ തള്ളിയത്​. കേസിൽ ഹിന്ദുജ സഹോദരൻമാരുൾപ്പടെ മുഴുവൻ ​പ്രതികളെയും വെറുതെ വിട്ടുകൊണ്ടായിരുന്നു ഹൈകോടതി വിധി.കേസിലെ വിധിക്കെതിരെ അജയ്​ അഗർവാൾ എന്ന അഭിഭാഷകൻ സമർപ്പിച്ച ഹരജി പരിഗണനയിലുണ്ടെന്ന് കോടതി വ്യക്​തമാക്കി.

സൈ​ന്യ​ത്തി​ന് ആ​യു​ധ​ങ്ങ​ൾ വാ​ങ്ങി​യ​തി​ലെ അ​ഴി​മ​തി​യാ​ണ് ബോ​ഫോ​ഴ്സ് കേ​സി​ലൂ​ടെ പു​റ​ത്ത് വ​ന്ന​ത് മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രേ ആ​രോ​പ​ണ​മു​ള്ള ബോ​ഫോ​ഴ്സ് ആ​യു​ധ ഇ​ട​പാ​ടി​ൽ 2005 മേ​യി​ലാ​ണ് ഹി​ന്ദു​ജ സ​ഹോ​ദ​ര​ങ്ങ​ളെ​യും ക​ന്പ​നി​യെ​യും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​ത്.
ബോ​ഫോ​ഴ്സ് ക​മ്പ​നി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ആ​ർ​ഡ്ബോ, ഇ​ട​നി​ല​ക്കാ​ര​ൻ വി​ൻ ഛദ്ദ, ​ഹി​ന്ദു​ജ സ​ഹോ​ദ​ര​ങ്ങ​ൾ എ​ന്നി​വ​ർ​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന, വ​ഞ്ച​ന, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി 1990ലാ​ണ് സി​ബി​ഐ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook