scorecardresearch

Delhi Riots Conspiracy Case: ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിനും ഷെർജിൽ ഇമാമിനും ജാമ്യമില്ല; ഹർജികൾ സുപ്രീം കോടതി തള്ളി

Delhi 2020 riots case | Supreme Court denies bail to Umar Khalid: കഴിഞ്ഞ അഞ്ച് വർഷമായി വിചാരണ കൂടാതെ ജയിലിൽ കഴിയുകയാണെന്നും തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്നുമുള്ള പ്രതികളുടെ വാദം കോടതി അംഗീകരിച്ചില്ല

Delhi 2020 riots case | Supreme Court denies bail to Umar Khalid: കഴിഞ്ഞ അഞ്ച് വർഷമായി വിചാരണ കൂടാതെ ജയിലിൽ കഴിയുകയാണെന്നും തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്നുമുള്ള പ്രതികളുടെ വാദം കോടതി അംഗീകരിച്ചില്ല

author-image
WebDesk
New Update
Umar Khalid

SC Verdict on Umar Khalid Bail, Sharjeel Imam Bail Plea Today: ഫയൽ ചിത്രം

SC Verdict in Delhi Riots Case: ന്യൂഡൽഹി: 2020-ലെ ഡൽഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ ജെഎൻയു വിദ്യാർത്ഥികളായ ഉമർ ഖാലിദ്, ഷെർജിൽ ഇമാം എന്നിവരുടെ ജാമ്യാപേക്ഷകൾ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി.അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

Advertisment

കഴിഞ്ഞ അഞ്ച് വർഷമായി വിചാരണ കൂടാതെ ജയിലിൽ കഴിയുകയാണെന്നും തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്നുമുള്ള പ്രതികളുടെ വാദം കോടതി അംഗീകരിച്ചില്ല. നേരത്തെ സെപ്റ്റംബറിൽ ഇവരുടെ ജാമ്യാപേക്ഷകൾ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചത്.

Also Read: യുഎസിൽ ഇന്ത്യൻ യുവതി കൊല്ലപ്പെട്ട നിലയിൽ; ആൺ സുഹൃത്ത് ഇന്ത്യയിലേക്ക് കടന്നതായി സൂചന

കലാപം പെട്ടെന്നുണ്ടായ ഒന്നല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടന്ന ഒന്നാണെന്നും കോടതി നിരീക്ഷിച്ചു. പ്രതികൾക്കെതിരെയുള്ള ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും യുഎപിഎ നിയമപ്രകാരമുള്ള ജാമ്യവ്യവസ്ഥകൾ മറികടക്കാൻ ഇവർക്ക് സാധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കപിൽ സിബൽ, അഭിഷേക് മനു സിങ്‌വി തുടങ്ങിയ പ്രമുഖ അഭിഭാഷകരാണ് പ്രതികൾക്കായി ഹാജരായത്. നീണ്ട കാലത്തെ തടവ് ജാമ്യം ലഭിക്കാനുള്ള അവകാശമായി കാണാനാവില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

Also Read: കൊളംബിയയിൽ സൈനിക നടപടിക്ക് തയ്യാർ; ഭീഷണി മുഴക്കി ഡൊണാൾഡ് ട്രംപ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) നടന്ന പ്രതിഷേധങ്ങളുടെ മറവിൽ ഡൽഹിയിൽ കലാപം ആസൂത്രണം ചെയ്തു എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം. 2020 ഫെബ്രുവരിയിൽ നടന്ന കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും എഴുന്നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഉമർ ഖാലിദ്, ഷെർജിൽ ഇമാം എന്നിവർക്കൊപ്പം ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ ഉൾപ്പെടെയുള്ള മറ്റ് ഏഴ് പേരുടെ ഹർജികളും കോടതി തള്ളിയിട്ടുണ്ട്.

Also Read: 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ പൂർണ്ണ ശക്തിയോടെ തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി മോദി

വിചാരണ വൈകുന്നതും ദീർഘകാലമായി തുടരുന്ന തടവും ചൂണ്ടിക്കാട്ടി പ്രതിഭാഗം ശക്തമായി വാദിച്ചെങ്കിലും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവകരമായ കേസാണിതെന്ന് കോടതി വിലയിരുത്തുകയായിരുന്നു. കോടതി വിധി പുറത്തുവന്നതോടെ ഇവർ ജയിലിൽ തന്നെ തുടരും.

Read More: വെനസ്വേലൻ ജനതയുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന; യുഎസ് ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: