ന്യൂഡൽഹി: സുപ്രീം കോടതിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രതിഷേധിച്ച സുപ്രീംകോടതി ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചര്‍ച്ചയ്ക്ക് വിളിച്ചു. ഇന്ന് വൈകിട്ടായിരിക്കും ദീപക് മിശ്ര ജഡ്ജിമാരുമായി ചർച്ച നടത്തുക. ജഡ്ജിമാരുമായി ചില കാര്യങ്ങളില്‍ ചര്‍ച്ചയാവാം എന്ന് ഇന്നലെ തന്നെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

ഇന്നലെ തന്നെ പ്രതിഷേധിച്ച ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് പത്ത് മിനിറ്റോളം സംസാരിച്ചിരുന്നു. മറ്റു ചില ജഡ്ജിമാരുടെ സാന്നിധ്യത്തിലായിരുന്നു ഈ സംഭാഷണം. എന്നാല്‍ ജസ്റ്റിസ് ചെലമേശ്വര്‍ ഇന്ന് പനി കാരണം കോടതിയിലെത്തുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെയാണെങ്കില്‍ ഇന്ന് ചര്‍ച്ച നടക്കുമോ എന്ന കാര്യത്തില്‍ ഉന്നതവൃത്തങ്ങളില്‍നിന്ന് ഉറപ്പില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ