scorecardresearch

ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമന കാര്യത്തിൽ സുപ്രീം കോടതി കൊളീജിയം തീരുമാനമെടുത്തില്ല

മറ്റ് ഹൈക്കോടതികളിലെ ജസ്റ്റിസുമാരുടെ പ്രാതിനിധ്യം പരിശോധിക്കാൻ തീരുമാനം

മറ്റ് ഹൈക്കോടതികളിലെ ജസ്റ്റിസുമാരുടെ പ്രാതിനിധ്യം പരിശോധിക്കാൻ തീരുമാനം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dipak Misra, Supreme Court collegium, Justice K M Joseph, SC Collegium, CJI Dipak Misra, SC Collegium meeting

ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രീം കോടതി ജസ്റ്റിസാക്കുന്ന കാര്യത്തിൽ സുപ്രീം കോടതി കൊളീജിയം തീരുമാനമെടുത്തില്ല. ഇക്കാര്യത്തിൽ കേന്ദ്രം കൈമാറിയ വിയോജനക്കുറിപ്പിലെ പരാമർശങ്ങൾ പരിശോധിക്കാനാണ് കൊളീജിയം തീരുമാനിച്ചത്.

Advertisment

ജസ്റ്റിസ് ജസ്‌തി ചെലമേശ്വർ ഉൾപ്പെട്ട സുപ്രീം കോടതി കൊളീജിയം ഐകകണ്ഠേനയാണ് ഇക്കാര്യത്തിൽ തീരുമാനം അറിയിച്ചത്.

കഴിഞ്ഞ മാസം 26, 30 തീയ്യതികളിൽ കേന്ദ്ര നിയമ മന്ത്രാലയം കൈമാറിയ കുറിപ്പിൽ വിശദീകരിച്ചിരിക്കുന്ന കാര്യങ്ങൾ പരിശോധിക്കാനാണ് കൊളീജിയം തീരുമാനിച്ചിരിക്കുന്നത്.

വളരെ ഹ്രസ്വമായ യോഗമാണ് ഇന്ന് ചേർന്നത്. മിനിട്ടുകൾക്കകം യോഗം അവസാനിച്ചിരുന്നു. കൊൽക്കത്ത, രാജസ്ഥാൻ, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നുളള ജസ്റ്റിസുമാരുടെ നിയമന കാര്യം പരിശോധിക്കാൻ സുപ്രീം കോടതി കൊളിജീയം തീരുമാനിച്ചിരിക്കുന്നത്.

Advertisment

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ എതിർ ചേരിയിലുളള മുതിർന്ന ന്യായാധിപൻ ജസ്റ്റിസ് ജസ്തി ചെലമേശ്വർ അടുത്ത മാസം വിരമിക്കും. ഇദ്ദേഹം ഉൾപ്പെടുന്ന കൊളീജിയമാണ് കഴിഞ്ഞ തവണ ഇന്ദു മൽഹോത്രയെയും ജസ്റ്റിസ് കെഎം ജോസഫിനെയും സുപ്രീം കോടതിയിലേക്ക് ശുപാർശ ചെയ്തത്.

അടുത്ത വെളളിയാഴ്ച കൊളീജിയം വീണ്ടും യോഗം ചേർന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.

Supreme Court Justice Km Joseph

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: