Latest News

കേരള ഹൈക്കോടതിയിലേക്ക് എട്ട് ജഡ്ജിമാരെ ശിപാര്‍ശ ചെയ്ത് സുപ്രീം കോടതി കൊളീജിയം

കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലേക്കായി 68 പേരെയാണ് കൊളീജിയം ശുപാര്‍ശ ചെയ്തിരിക്കുന്നത്

Supreme Court of India, സുപ്രീം കോടതി, Chief Justice of India, ചീഫ് ജസ്റ്റിസ്, Supreme Court Collegium, സുപ്രീം കോടതി കൊളീജിയം, Kerala High Court, High Court,

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയിലേക്ക് എട്ട് പുതിയ ജഡ്ജിമാരെ ശിപാര്‍ശ ചെയ്ത് സുപ്രീം കോടതി കൊളീജിയം. രാജ്യത്തെ ഹൈക്കോടതികളിലെ ഒഴിവുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണിത്. കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലേക്കായി 68 പേരെയാണ് കൊളീജിയം ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതില്‍ 10 സ്ത്രീകളും ഉള്‍പ്പെടുന്നു.

ശോഭ അന്നമ്മ ഈപ്പന്‍, സഞ്ജീത കല്ലൂര്‍ അറക്കല്‍, ബസന്ദ് ബാലാദി, അരവിന്ദ കുമാര്‍ ബാബു എന്നീ അഭിഭാഷകരെയും ജുഡീഷ്യല്‍ ഓഫീസര്‍മാരായ സി.ജയചന്ദ്രന്‍, സോഫി തോമസ്, പി.ജി.അജിത്കുമാര്‍, സി.എസ്.സുധ എന്നിവരെയുമാണ് കേരള ഹൈക്കോടതിയിലേക്കു ശിപാർശ ചെയ്തിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ മൂന്നംഗ കൊളീജിയമാണ് 112 പേരുടെ സാധ്യതാ പട്ടികയില്‍ നിന്ന് 68 പേരെ തിരഞ്ഞെടുത്തത്. ഇതിനായി ഓഗസ്റ്റ് 25, സെപ്റ്റംബർ ഒന്ന് തീയതികളില്‍ കൊളിജീയം യോഗം ചേര്‍ന്നിരുന്നു. ഒരു തവണ ഇത്രയധികം പേരെ കൊളിജീയം നിര്‍ദേശിക്കുന്നത് ആദ്യമായാണ്. ശിപാർശ ചെയ്യപ്പെട്ടവരിൽ 44 പേർ അഭിഭാഷകരാണ്.

ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ യു.യു. ലളിത്, എ.എം ഖാന്‍വില്‍ക്കര്‍ എന്നിവരാണ് കൊളീജിയത്തില്‍ അംഗമായിട്ടുള്ളത്. അലഹബാദ് ഹൈക്കോടതിയിലേക്ക് 16 പേരെയാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. കല്‍ക്കട്ട (6), രാജസ്ഥാന്‍ (6), ഗുവാഹത്തി (5), ഝാര്‍ഖണ്ഡ് (5), പഞ്ചാബ് (4), ഹരിയാന (4), മദ്രാസ് (4), ഛത്തീസ്ഗഡ് (2), മധ്യപ്രദേശ് (1) എന്നിങ്ങനെയാണ് മറ്റ് ഹൈക്കോടതികളിലേക്ക് ശിപാര്‍ശ ചെയ്യപ്പെട്ടവരുടെ എണ്ണം.

നീതിന്യായ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ 25 ഹൈക്കോടതികളിലായി 465 ഒഴിവുകളാണുള്ളത്. ഇതില്‍ 281 എണ്ണം സ്ഥിരം ജഡ്ജിമാരുടേയും 184 എണ്ണം അഡീഷണല്‍ ജഡ്ജിമാരുടേതുമാണ്. അലഹബാദ് ഹൈക്കോടതിയിലാണ് കൂടുതല്‍ ഒഴിവുകള്‍ (68). പഞ്ചാബ്, ഹരിയാന ഹൈക്കോടതികളില്‍ 40 വീതവും കല്‍ക്കട്ട ഹൈക്കോടതിയില്‍ 36 ഒഴിവുകളുമാണുള്ളത്.

സിജിഐയുടെ നേതൃത്വത്തിലുള്ള മറ്റൊരു കൊളീജിയം സുപ്രീം കോടതിയിലേക്ക് ഒൻപത് ജഡ്ജിമാരെ നേരെത്തെ തിരഞ്ഞെടുത്തിരുന്നു. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒൻപത് പേരുകള്‍ സർക്കാർ അംഗീകരിച്ചതിന് പിന്നാലെ അവർ ഓഗസ്റ്റ് 31 ന് സത്യപ്രതിജ്ഞ ചെയ്തു.

Also Read: ‘എടാ, എടീ’ വിളികൾ വേണ്ട: പൊലീസ് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Supreme court collegium clears eight for kerala high court

Next Story
രാജ്യത്ത് 42,618 പേര്‍ക്ക് കോവിഡ്, 330 മരണം; സജീവ കേസുകള്‍ നാല് ലക്ഷം കടന്നുCovid 19, Covid Death, Covid India
The moderation of comments is automated and not cleared manually by malayalam.indianexpress.com