scorecardresearch

ജാതി സര്‍വേ തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജികള്‍: ബിഹാര്‍ സര്‍ക്കാരിന് നോട്ടിസ് അയച്ച് സുപ്രീം കോടതി

ഒക്ടോബര്‍ 2 നാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാര്‍ സര്‍ക്കാര്‍ ജാതി സര്‍വ്വേ ഫലങ്ങള്‍ പുറത്തുവിട്ടത്

ഒക്ടോബര്‍ 2 നാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാര്‍ സര്‍ക്കാര്‍ ജാതി സര്‍വ്വേ ഫലങ്ങള്‍ പുറത്തുവിട്ടത്

author-image
WebDesk
New Update
Supreme Court| SC Collegium|

സുപ്രീം കോടതി (ഫയൽ ചിത്രം)

ന്യൂഡല്‍ഹി: ബിഹാറിലെ ജാതി സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹര്‍ജികളില്‍ സുപ്രീംകോടതി ബിഹാര്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. സംസ്ഥാനത്ത് ജാതി സര്‍വേയ്ക്ക് അനുമതി നല്‍കിയ പട്ന ഹൈക്കോടതിയുടെ ഓഗസ്റ്റ് 1-ലെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.

Advertisment

ഹര്‍ജികളില്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എന്‍ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ബിഹാര്‍ സര്‍ക്കാരിന് നോട്ടിസ് നല്‍കിയത്. കേസ് 2024 ജനുവരിയില്‍ പരിഗണിക്കാനാതയി മാറ്റി. ജാതി അടിസ്ഥാനത്തില്‍ സര്‍വേ നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ബിഹാര്‍. സംസ്ഥാനത്തെ ജനസംഖ്യയില്‍ 36 ശതമാനം പേര്‍ അതിപിന്നാക്ക വിഭാഗങ്ങളില്‍ നിന്നുളളവരാണ്. 27 ശതമാനം പിന്നാക്ക വിഭാഗക്കാര്‍, 19.7 ശതമാനം പേര്‍ പട്ടികജാതി, 1.7 ശതമാനം പേര്‍ പട്ടികവര്‍ഗക്കാരുമാണെന്ന് സര്‍വേയില്‍ പറയുന്നു.

''ഞങ്ങള്‍ ഈ നിമിഷം ഒന്നും പറയുന്നില്ല. നയപരമായ തീരുമാനം എടുക്കുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനെയോ ഏതെങ്കിലും സര്‍ക്കാരിനെയോ നമുക്ക് തടയാനാവില്ല. അത് തെറ്റാണ്… ഈ നീക്കം നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരം സംബന്ധിച്ച മറ്റൊരു വിഷയം ഞങ്ങള്‍ പരിശോധിക്കാന്‍ പോകുകയാണ്,' ബെഞ്ച് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് പറയുന്നു.

Advertisment

ഒക്ടോബര്‍ 2 നാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാര്‍ സര്‍ക്കാര്‍ ജാതി സര്‍വ്വേ ഫലങ്ങള്‍ പുറത്തുവിട്ടത്. സംസ്ഥാനത്തെ ഒബിസി വിഭാഗം 63 ശതമാനമണെന്ന് സര്‍വേ പറയുന്നു. 1931 ലെ സെന്‍സസസിനെ അപേക്ഷിച്ച് 10 ശതമാനം വര്‍ധനവ്. സാമൂഹ്യ ക്ഷേമ പദ്ധതികള്‍ സാമൂഹിക നീതി അനുസരിച്ച് വിതരണം ചെയ്യാനുള്ള രേഖയായാണ് സര്‍ക്കാര്‍ ജാതി സെന്‍സസിനെ കാണുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ജാതി സെന്‍സസ് ഇന്ത്യ സഖ്യത്തിന്റെ സംസ്ഥാനത്തെ പ്രധാന പ്രചാരണ വിഷയമായേക്കും.

Supreme Court Bihar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: