ചെന്നൈ: തമിഴ്നാട്ടില്‍ നീറ്റിന്റെ പേരിലുള്ള പ്രതിഷേധങ്ങള്‍ക്ക് സുപ്രീം കോടതിയുടെ വിലക്ക്. ഒരു പ്രക്ഷോഭങ്ങളും അനുവദിക്കരുതെന്ന് തമിഴ്നാട് സര്‍ക്കാറിന് കോടതി നിര്‍ദേശം നല്കി. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുളള പ്രക്ഷോഭങ്ങള്‍ അനുവദിക്കില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനും കോടതി തമിഴ്നാടിനോട് അറിയിച്ചു. അനിതയുടെ ആത്മഹത്യയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഹരജിയിലും തമിഴ്നാട് സർക്കാറിന് സുപ്രീംകോടതി നോട്ടീസയച്ചു.
