Latest News

ജീവിക്കാനുള്ള അവകാശമാണ് പരമപ്രധാനം; കൻവാർ യാത്ര പുനഃപരിശോധിക്കണം: സുപ്രീം കോടതി

സർക്കാർ തീരുമാനം തിങ്കളാഴ്ചക്കുള്ളിൽ കോടതിയെ അറിയിക്കാൻ ആവശ്യപ്പെട്ടു

Kanwar yatra, UP Kanwar Yatra, Supreme court, SC on UP kanwar yatra decision, SC asks UP to reconsider Kanwar decision, Kanwar during covid, Up covid cases, Yogi adityanath, UP news, India news, Indian express malayalam

ന്യൂഡൽഹി: കോവിഡിനിടയിൽ കൻവാർ യാത്രയ്ക്ക് അനുമതി നൽകിയ ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി. ജനങ്ങളുടെ ആരോഗ്യവും ജീവിക്കാനുള്ള അവകാശവും പരമപ്രധാനമാണെന്ന് കോടതി പറഞ്ഞു.

“പ്രഥമദൃഷ്ട്യാ ഇത് എല്ലാവരെയും ആശങ്കപ്പെടുത്തുന്നതാണ്. ജനങ്ങളുടെ ആരോഗ്യവും ജീവിക്കാനുള്ള അവകാശവുമാണ് പരമപ്രധാനം, മറ്റെല്ലാ വികാരങ്ങളും അത് മതപരമായത് ആണെങ്കിൽ കൂടിയും ഈ അടിസ്ഥാന മൗലികാവകാശത്തിനു കീഴിലാണ്,” സുപ്രീം കോടതി പറഞ്ഞു.

സർക്കാർ തീരുമാനം തിങ്കളാഴ്ചക്കുള്ളിൽ കോടതിയെ അറിയിക്കാൻ ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി പറഞ്ഞു.

അതേസമയം, കൻവാർ യാത്രയിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. “നിലവിലെ സാഹചര്യത്തിൽ, ഹരിദ്വാറില്‍നിന്ന് ഗംഗാജലം ശിവ ക്ഷേത്രങ്ങളിലേക്ക് കൊണ്ടുവരാനുള്ള കന്‍വാരിയകളുടെ യാത്രകള്‍ക്ക് സംസ്ഥാനങ്ങള്‍ അനുമതി നല്‍കരുത്, പക്ഷേ പുരാതന കാഴ്ചപ്പാടുകളും മതവികാരങ്ങളും മനസിലാക്കി ഗംഗാജലം ടാങ്കറുകളിലൂടെ ഓരോ സ്ഥലങ്ങളിലേക്കും ലഭ്യമാക്കണം.” കേന്ദ്രം പറഞ്ഞു.

കൻവാർ യാത്ര നടത്താനുള്ള നടപടികളുമായി ഉത്തർപ്രദേശ് സർക്കാർ മുന്നോട്ട് പോവുകയാണ്. ഈ വർഷം ജൂലൈ 25 മുതൽ ഓഗസ്റ്റ് 6 വരെ യാത്ര നടക്കുമെന്ന് യുപി അഡീഷണൽ ഡയറക്ടർ ജനറൽ (എഡിജി) കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Read Also: രാജ്യദ്രോഹ നിയമം ‘കൊളോണിയൽ’, ഇനിയും ആവശ്യമുണ്ടോ?: കേന്ദ്രത്തോട് സുപ്രീം കോടതി

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Supreme court asks uttar pradesh govt to reconsider its decision to allow kanwar yatra

Next Story
Coronavirus India Highlights: സംസ്ഥാനത്ത് വാക്സിനേഷന്‍ മുന്നോട്ട്; കുത്തിവയ്പെടുത്തത് 1.64 കോടി പേര്‍covid19, coronavirus, covid vaccination, covid vaccination for 18-44 age group, 18-44 age group covid vaccination prority list, covid vaccination kerala, kerala health minister veena george, kerala covid vaccination numbers, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com