ന്യൂഡൽഹി: റോഹിൻഗ്യ മുസ്ലിം അഭയാർത്ഥികളെ മ്യാൻമറിലേക്ക് തിരിച്ചയയ്കുന്ന വിഷയത്തില്‍ കേന്ദ്രത്തോട് സുപ്രിംകോടതി വിശദീകരണം തേടി. ഈ മാസം 11ന് മുന്പ് വിശദീകരണം നൽകനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചിരിക്കുന്നത്. ഹർജിയിൽ അടിയന്തരവാദം കേൾക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യൻ ഭരണഘടനയ്ക്കും യു.എൻ പ്രമേയങ്ങൾക്കും വിരുദ്ധമായാണ് തങ്ങളെ തിരിച്ചയക്കുന്നതെന്ന് കാണിച്ച് മുഹമ്മദ് സലീമുള്ള,​ മുഹമ്മദ് ഷക്കീർ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
40,​000ത്തോളം റോഹിൻഗ്യകൾ ഇന്ത്യയിൽ അഭയാർത്ഥികളായി കഴിയുന്നെന്നാണ് കണക്ക്. ഇവരെ തിരിച്ചയയ്ക്കാനുള്ളനീക്കം ഭരണഘടനാവിരുദ്ധമാണെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു. ഇന്ത്യൻ ഭരണഘടനയും ഐക്യരാഷ്ട്ര സംഘടനയുടെ വിവിധ പ്രമേയങ്ങളും അടിസ്ഥാനമാക്കിയാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കേണ്ടതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.

മ്യാൻമറിൽ പൗരത്വം നിഷേധിക്കപ്പെട്ട അവസ്ഥയിൽ 11 ലക്ഷം റോഹിൻഗ്യ മുസ്ലിംകളാണുള്ളത്. ബുദ്ധമത ഭൂരിപക്ഷ രാജ്യമായ മ്യാൻമറിലേക്കു നുഴഞ്ഞുകയറിയ ബംഗ്ലദേശികളായ റോഹിൻഗ്യകൾക്ക് പൗരത്വം നൽകിയിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ