/indian-express-malayalam/media/media_files/2025/11/19/delhi-air-pollution-2025-11-19-17-11-52.jpg)
Delhi Pollution Updates
Delhi Pollution Updates: ന്യൂഡൽഹി: ഡൽഹി വായു മലിനീകരണവുമായി ബന്ധപ്പെട്ട് ദേശീയ തലസ്ഥാന മേഖലയിലെ സ്‌കൂളുകളിലെ കായിക മത്സരങ്ങൾ മാറ്റിവെയ്ക്കാൻ സുപ്രീംകോടതി നിർദേശം.ഈ മാസവും അടുത്ത മാസവും നടക്കാനിരിക്കുന്ന എല്ലാ കായിക മത്സരങ്ങളും മാറ്റിവെക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.
Also Read:കൊടുംകുറ്റവാളി അൻമോൽ ബിഷ്‌ണോയെ ഇന്ത്യയിൽ എത്തിച്ചു; എൻഐഎ കസ്റ്റഡിയിൽ
എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷനോട് സ്‌കൂളുകൾക്ക് നിർദേശം നൽകാൻ സുപ്രീംകോടതി അറിയിച്ചു. അമിക്കസ് ക്യൂറി രാജ്യ തലസ്ഥാനത്തെ വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് കോടതിയുടെ ഇടപെടൽ. ചീഫ് ജസ്റ്റിസ് ബിആർ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവിറക്കിയത്.
വായുമലീനികരണം കൂടുതൽ ഉള്ള സമയത്ത് സ്‌കൂളുകളിൽ കായിക മത്സരങ്ങൾ നടത്തുന്നത് കുട്ടികളെ ഗ്യാസ് ചേംബറിൽ നിർത്തുന്നതിന് തുല്യമായ അവസ്ഥയാണെന്ന് കോടതി നിരീക്ഷിച്ചു. വായുമലിനീകരണം കുറവുള്ള സമയത്ത കായിക മത്സരങ്ങൾ സംഘടിപ്പിക്കാനും സുപ്രീം കോടതി നിർദേശിച്ചു.
Also Read:ഡൽഹി സ്‌ഫോടനം; അൽഫലാ സർവകലാശാല ചെയർമാൻ അറസ്റ്റിൽ
ഡൽഹിയുടെ പലയിടത്തും വായുഗുണനിലവാര സൂചിക 400 ന് മുകളിലായാണ് തുടരുന്നത്. ഇതുവരെ മലിനീകരണത്തോത് കുറയ്ക്കാനുള്ള ഇടപെടലുകൾ ഫലം കണ്ടില്ല. ഏറ്റവും ഉയർന്ന എക്യുഐ രേഖപ്പെടുത്തിയത് ബവാനയിൽ( 436) ആണ്. നഗരത്തിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിലെ മലിനീകരണ നിയന്ത്രണ നടപടികൾ തുടരുകയാണ്.
ഡൽഹി സർക്കാരിന്റെയും മുനിസിപ്പൽ കോർപ്പറേഷൻറെയും ജീവനക്കാർക്കായി മുഖ്യമന്ത്രി രേഖ ഗുപ്ത കഴിഞ്ഞ ദിവസം ഷിഫ്റ്റ് സമയങ്ങളിൽ മാറ്റം നിർദേശിച്ചിരുന്നു. വാഹനത്തിരക്ക് കുറയ്ക്കുന്നതിലൂടെ മലിനീകരണം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ, നവംബർ 15 മുതൽ ഫെബ്രുവരി 15 വരെ മൂന്നുമാസത്തേക്കാണ് സമയമാറ്റം നടപ്പാക്കുന്നത്.
Read More:ബിഹാർ നിയമസഭയിൽ മുസ്ലിം എംഎൽഎമാരുടെ പ്രാതിനിധ്യത്തിൽ വൻ കുറവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us