scorecardresearch

'പുസ്തകം അത് എടുത്ത് വായിക്കുന്ന ഒരാൾക്കുള്ളതാണ്'; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരായ ഹര്‍ജി തള്ളി സുപ്രീം കോടതി

പുസ്തകത്തിനോ അതിന്റെ പ്രസാധകനോ രചയിതാവിനോ സിഗരറ്റിന്റെ പരസ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് സുപ്രീം കോടതി പറഞ്ഞു

പുസ്തകത്തിനോ അതിന്റെ പ്രസാധകനോ രചയിതാവിനോ സിഗരറ്റിന്റെ പരസ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് സുപ്രീം കോടതി പറഞ്ഞു

author-image
WebDesk
New Update
Arundhati Roy

ഫയൽ ഫൊട്ടോ

ഡൽഹി: പുകയില പരസ്യ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മി' എന്ന പുസ്തകത്തിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച തള്ളി. കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സമർപ്പിച്ച പ്രത്യേകാനുമതി ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.

Advertisment

ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ ഒരു കാരണവും കണ്ടെത്തിയില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പുസ്തകത്തിന്റെ കവർ പേജിലെ സിഗരറ്റ് വലിക്കുന്ന ചിത്രം, 2003 ലെ സിഗരറ്റുകളുടെയും മറ്റു പുകയില ഉൽപ്പന്നങ്ങളുടെയും നിയമത്തിലെ (വ്യാപാരം, വാണിജ്യം, ഉത്പാദനം, വിതരണം, വിതരണം എന്നിവയുടെ പരസ്യ നിരോധനവും നിയന്ത്രണവും) വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം.

Also Read: ഇൻഡിഗോയ്ക്ക് ആശ്വാസം; പ്രതിവാര വിശ്രമ നിബന്ധന പിൻവലിച്ച് ഡിജിസിഎ

പുസ്തകം പുകവലിയെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. പുസ്തകത്തിനോ അതിന്റെ പ്രസാധകനോ രചയിതാവിനോ സിഗരറ്റിന്റെ പരസ്യവുമായി യാതൊരു ബന്ധവുമില്ലെന്നും കോടതി കൂട്ടിച്ചേർത്തു. 'അവർ ഒരു പ്രമുഖ വ്യക്തിയുമാണ്. പബ്ലിസിറ്റിക്ക് വേണ്ടി എന്തിനാണ് ഇത്തരമൊരു കാര്യം ചെയ്യുന്നത്? പുസ്തകം അത് എടുത്ത് വായിക്കുന്ന ഒരാൾക്കുള്ളതാണെന്നും,' ചീഫ് ജസ്റ്റിസ് പറഞ്ഞു.

പുസ്തകത്തിന്റെ വിൽപ്പനയും വിതരണവും പ്രദർശനവും നിരോധിക്കണമെന്നും പ്രസാധകരോട് പുസ്തകത്തിന്റെ എല്ലാ പകർപ്പുകളും പിൻവലിക്കാൻ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് രാജസിംഹൻ എന്നയാളാണ് സുപ്രീം കോടതിയെ സമീപിച്ചത്.  മുതിർന്ന അഭിഭാഷകനായ എൻ, ഗോപകുമാരൻ നായർ ആയിരുന്നു ഹർജിക്കാരനായി ഹാജരായത്.

Also Read: മോദി-പുടിൻ നിർണായക ചർച്ച ഇന്ന്; തന്ത്രപ്രധാന സാമ്പത്തിക-സഹകരണത്തിന് സാധ്യത

അതേസമയം, അരുന്ധതി റോയി പ്രസിദ്ധീകരിച്ച ആദ്യ ഓർമക്കുറിപ്പ് കൂടിയാണ് മദർ മേരി കംസ് ടു മീ. അമ്മയുമായുള്ള തന്റെ സങ്കീർണമായ ബന്ധത്തെക്കുറിച്ചും അക്ഷരങ്ങളുടെ ലോകത്ത് എത്തപ്പെട്ടതിനെപ്പറ്റിയുമാണ് പുസ്തകത്തിൽ പറഞ്ഞുപോകുന്നത്. ഓഗസ്റ്റ് 28-നാണ് പുസ്തകം പുറത്തിറങ്ങിയത്. കോട്ടയത്തെ പള്ളിക്കുടം സ്‌കൂൾ സ്ഥാപകയായ മേരി റോയിയാണ് അരുന്ധതി റോയിയുടെ അമ്മ. ക്രിസ്ത്യൻ പിന്തുടർച്ചാവകാശത്തിൽ പെൺകുട്ടികൾക്കും തുല്യാവകാശമുണ്ടെന്ന നിർണായക സുപ്രീം കോടതി വിധിയ്ക്ക് കാരണമായ കേസിലെ ഹർജിക്കാരി മേരി റോയി ആയിരുന്നു.

Read More: വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ അപ്ലോഡ് ചെയ്യാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

Supreme Court Arundhathi Roy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: