ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിതിന്റെ മരണവാര്‍ത്ത അറിഞ്ഞ് പ്രവര്‍ത്തകരില്‍ ഒരാള്‍ കുഴഞ്ഞുവീണു. ദീലാ ദീക്ഷിതിന്റെ വസതിയ്ക്ക് മുന്നിലാണ് വനിതാ പ്രവര്‍ത്തക കുഴഞ്ഞ് വീണത്. മരണ വിവരം അറിഞ്ഞ് നിരവധി പേര്‍ ന്യൂഡല്‍ഹിയിലെ വസതിക്ക് മുന്നിലേക്ക് എത്തുന്നുണ്ട്.

Shiela Dikshit, ഷീലാ ദീക്ഷിത്, ഷീല ദീക്ഷിത്, Shiela Dikshit dead, ഷീല ദീക്ഷിത് അന്തരിച്ചു, Shiela Dikshit passes away, Congress Shiela Dikshit dead, കോൺഗ്രസ് നേതാവ് ഷീലാ ദീക്ഷിത് Shiela Dikshit death, ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, Delhi Congress, Congress Shiela Dikshit, delhi news, indian express, iemalayalam, ഐഇ മലയാളം

ഷീലാ ദീക്ഷിതിന്റെ മരണ വാർത്തയെ തുടർന്ന് കുഴഞ്ഞു വീൺ കോൺഗ്രസ് പ്രവർത്തക

പെട്ടെന്നുണ്ടായ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഷീല ദീക്ഷിതിനെ ഇന്ന് രാവിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് അബോധാവസ്ഥയിലേക്ക് വീണ ഷീലാ ദീക്ഷിത് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്ര കെജ്രിവാള്‍, രാഹുൽ ഗാന്ധി തുടങ്ങിയവര്‍ ഷീലാ ദീക്ഷിത്തിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു.

Read More: കോൺഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു

കോണ്‍ഗ്രസിന്റെ പ്രിയപ്പെട്ട മകളുടെ വിയോഗം തന്നെ ഉലച്ചെന്നും ഷീല ദീക്ഷിതുമായി താന്‍ വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഡല്‍ഹിയുടെ വികസനത്തിനായി സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ഷീല എന്നും മരണ വാര്‍ത്ത തന്നെ വേദനിപ്പിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

Read More: ‘ഡല്‍ഹിയുടെ മുഖച്ഛായ മാറ്റിയ മുഖ്യമന്ത്രി’; ഷീല ദീക്ഷിതിന് ആദരമര്‍പ്പിച്ച് നേതാക്കള്‍

രാജ്യ തലസ്ഥാനത്തിന്റെ മാറ്റത്തിന്റെ കാലമായിരുന്നു ഷീല ദീക്ഷിത്തിന്റെ ഭരണകാലമെന്നായിരുന്നു പ്രസിഡന്റ രാംനാഥ് കോവിന്ദിന്റെ പ്രതികരണം. ഷീല ദീക്ഷിതിന്റെ മരണം ഡല്‍ഹിയ്ക്ക് വലിയ നഷ്ടമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു. ആത്മാര്‍ത്ഥയുള്ള ജനനേതാവിനെയാണ് നഷ്ടമായതെന്നായിരുന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രതികരണം.

മൂന്ന് തവണ തുടര്‍ച്ചയായി ഡല്‍ഹി മുഖ്യമന്ത്രിയായിട്ടുണ്ട്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിയോട് മത്സരിച്ച് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഭരണം നഷ്ടപ്പെട്ടത്. 2014ല്‍ കേരള ഗവര്‍ണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രി സഭകളില്‍ അംഗമായിരുന്നു. നിലവില്‍ കോണ്‍ഗ്രസ് പിസിസി അംഗമായിരുന്നു.

ജനുവരി 2009 ല്‍ ഷീല ദീക്ഷിത് തുടര്‍ച്ചയായ മൂന്നാം തവണയും മുഖ്യമന്ത്രിയാവുകയായിരുന്നു (1998 മുതല്‍ 2013 വരെ). ഡല്‍ഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഷീല. ഡല്‍ഹിയിലെ ഗോല്‍ മാര്‍ക്കറ്റ് മണ്ഡലത്തില്‍ നിന്നാണ് ഷീല ദീക്ഷിത് എം.എല്‍.എ ആയി വിജയിച്ചത്. 2013ല്‍ ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച ഷീല ദീക്ഷിത് ആം ആദ്മി പാര്‍ട്ടിയുടെ ചെയര്‍മാന്‍ അരവിന്ദ് കെജ്രിവാളിനോട് പരാജയപ്പെട്ടതോടുകൂടി 2013 ഡിസംബര്‍ എട്ടാം തിയതി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook