ന്യൂഡൽഹി: ലോക്ക്ഡൗൺ കാലത്ത് കാണാം സൂപ്പർ പിങ്ക് മൂണിനെ. മറ്റുദിവസങ്ങളിലേതിനേക്കാൾ വലിപ്പത്തിൽ ചന്ദ്രനെ കാണാൻ ഏതാനും ദിവസം കൂടി കാത്തിരുന്നാൽ മതി.
എന്താണ് സൂപ്പർ ‘പിങ്ക്’ മൂൺ
ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന സമയത്തെ പൂർണചന്ദ്രനെയാണ് സൂപ്പർ ഫുൾ മൂൺ അല്ലെങ്കിൽ സൂപ്പർ മൂൺ എന്ന് പറയുന്നത്. ഇത് ഏപ്രിൽ മാസത്തിൽ ദൃശ്യമാവുമ്പോൾ അതിനെ സൂപ്പർ പിങ്ക് മൂൺ എന്ന് പറയുന്നു.
Also Read: യുഎസിൽ തൊഴിൽ രഹിത ആനുകൂല്യത്തിന് അപേക്ഷിച്ചത് 60 ലക്ഷം പേർ; കോവിഡിൽ വലഞ്ഞ് തൊഴിൽ മേഖല
തദ്ദേശീയ അമേരിക്കൻ ജനതയുടെ സംസ്കാരപ്രകാരമാണ് ഇത്തരത്തിലുള്ള പേര് നൽകിയിട്ടുള്ളതെന്ന് ടാം ആൻഡ് ഡേറ്റ് ഡോട്ട് കോമിൽ സൂപ്പർ പിങ്ക് മൂണിനെക്കുറിച്ചുള്ള വിവരണത്തിൽ പറയുന്നു. വടക്കേ അമേരിക്കയിൽ പിങ്ക് പൂക്കൾ വിടർന്നുനിൽക്കുന്ന കാലമാണിത്. വൈൽഡ് ഗ്രൗണ്ട് ഫ്ലോക്സ്, മോസ് ഫ്ലോക്സ് തുടങ്ങിയ പിങ്ക് നിറമുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ഈ സമയത്ത് ആകാശത്ത് പ്രത്യക്ഷപ്പെടുന്നുവെന്നതിനാൽ ഏപ്രിൽ മാസത്തെ സൂപ്പർ മൂണിനെ സൂപ്പർ പിങ്ക് മൂൺ എന്ന് അമേരിക്കൻ തദ്ദേശ വിഭാഗക്കാർ വിളിക്കുന്നു.
എന്ന് കാണാം
ഏപ്രിൽ എട്ട് ബുധനാഴ്ച ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ സൂപ്പർ പിങ്ക് മൂൺ ദൃശ്യമാവും. കാലത്ത് 8.05ന് പടിഞ്ഞാറൻ ആകാശത്താണ് ഇന്ത്യയിൽ ഇത് ദൃശ്യമാവുക. പകൽ സമയത്തായതിനാൽ പിങ്ക് മൂൺ എത്രത്തോളം ദൃശ്യമാവും എന്നത് സംശയകരമാണ്.
Read in English: Super Pink Moon 2020 in April: Date, timings in India, how to watch full moon