ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ അധ്യാപകർക്കും വിദ്യാർഥികൾക്കുമെതിരെ നടന്ന അതിക്രൂരമായ അക്രമസംഭവങ്ങളിൽ പ്രതികരണവുമായി ബോളിവുഡ് താരം സണ്ണി ലിയോണി. അക്രമങ്ങൾ കൂടാതെ രാജ്യം പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് അവർ പറഞ്ഞു. വാർത്ത ഏജൻസിയായ എഎൻഐയോടായിരുന്നു താരത്തിന്റെ പ്രതികരണം.

“ഞാൻ അഭിസംബോധന ചെയ്യാൻ ആഗ്രഹിക്കുന്ന ഏറ്റവും വലിയ പ്രശ്നം അക്രമമാണെന്ന് കരുതുന്നു. ഞാൻ അക്രമത്തിൽ വിശ്വസിക്കുന്നില്ല. അക്രമങ്ങൾ കൂടാതെ രാജ്യം പ്രശ്നങ്ങൾക്ക് പരിഹാരം കാണനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ദയവായി അക്രമം അവസാനിപ്പിക്കാനും പരസ്പരം ഉപദ്രവിക്കാതെ ഒരു പരിഹാരം കണ്ടെത്താനും ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു,” സണ്ണി ലിയോണി പറഞ്ഞു.

Also Read: ജെഎൻയു: വിദ്യാർഥികൾക്കു നേരെ ലാത്തിവീശി പൊലീസ്

അക്രമത്തില്‍ ഇരയാക്കപ്പെട്ടവര്‍ മാത്രമല്ല, അവരുടെ കുടുംബവും കൂടിയാണ് വേദനിച്ചത്. ഈ ലോകത്തില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന ചിന്തയും അവര്‍ക്കുണ്ടാകുന്നുവെന്നും സണ്ണി ലിയോണി പറഞ്ഞു.

Also Read: ജെഎൻയുവിൽ വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി ദീപിക പദുക്കോൺ

അതേസമയം ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ അക്രമസംഭവങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. ജെഎന്‍യുവിലെ പ്രശ്‌നങ്ങള്‍ ഇത്രയും വഷളാകാന്‍ കാരണം വൈസ് ചാന്‍സലര്‍ ജഗദേഷ് കുമാര്‍ ആണെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. രാജിവയ്ക്കുകയല്ല, വൈസ് ചാന്‍സലറെ പുറത്താക്കുകയാണ് ചെയ്യേണ്ടതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ജെഎന്‍യുവിലെ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹി മണ്ഡി ഹൗസ് പരിസരത്ത് നടന്ന പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: ജെഎന്‍യു അക്രമം: യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെതിരെ കേസ്

ജനുവരി അഞ്ചിന് സർവകലാശാലയിൽ നടന്ന ആക്രമണത്തിൽ ഐഷി ഘോഷ് ഉൾപ്പടെ നാൽപ്പതോളം പേർക്ക് പരുക്കേറ്റിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഘർഷങ്ങൾ ആരംഭിച്ചത്. മുഖംമൂടി ധരിച്ച ഒരു കൂട്ടം ആളുകള്‍ പെരിയാര്‍ ഹോസ്റ്റലില്‍ സംഘടിച്ച് ആക്രമണമഴിച്ചുവിടുകയായിരുന്നു. അക്രമികള്‍ അഴിഞ്ഞാടിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാര്യമായ നടപടികള്‍ സ്വീകരിക്കാതിരുന്ന ഡൽഹി പൊലീസ് നിഷ്‌ക്രിയത്വത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധത്തിന് കാരണമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook