ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുനില്‍ അറോറ ചുമതലയേറ്റു. ഒ.പി റാവത്തിന് പകരക്കാരനാണ് സുനില്‍ അറോറ. നവംബര്‍ 26ന് രാഷ്ട്രപതി റാം നാഥ് കോവിന്ദാണ് അറോറയെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്.

1980 ബാച്ച് രാജസ്ഥാന്‍ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് സുനില്‍ അറോറ. വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റേയും നൈപുണ്യ വികസന-സംരഭകത്വ മന്ത്രാലയത്തിന്റെയും സെക്രട്ടറിയായും അറോറ സേവനമനുഷ്ടിച്ചിട്ടുണ്ട്. എന്ത്യന്‍ എയര്‍ലൈന്‍സ് സി.എം.ഡിയായി അഞ്ചുവര്‍ഷം അദ്ദേഹം പ്രരവര്‍ത്തിച്ചിട്ടുണ്ട്.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സുനില്‍ അറോറയുടെ കീഴിലായിരിക്കും നടക്കുക. കഴിഞ്ഞ വര്‍ഷം നസീം സെയ്ദി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ സ്ഥാനത്തു നിന്ന് വിരമിച്ച ഒഴിവിലാണ് കഴിഞ്ഞ സെപ്റ്റംബറില്‍ അറോറ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ എത്തുന്നത്.

1993 മുതല്‍ 1998 വരെ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ സെക്രട്ടറിയായും, 2005 മുതല്‍ 2008 വരെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook