കാൻബെറ: ഓസ്ട്രേലിയയിലെ മുറായ് നദിതീരത്തിനു സമീപം കൂറ്റൻ സൺ ഫിഷിനെ കണ്ടെത്തി. മത്സ്യത്തൊഴിലാളികളായ രണ്ടുപേരാണ് സൺ ഫിഷിനെ ആദ്യം കണ്ടത്. കപ്പൽ അവശിഷ്ടമെന്നാണ് ആദ്യം കരുതിയതെന്ന് ഇവർ പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും വലിയ ബോണി ഫിഷ് ആണിത്. ‘മോല മോല’ എന്ന പേരിലും അറിയപ്പെടുന്നു. ജെല്ലി ഫിഷുകളാണ് ഇവയുടെ ആഹാരം. ഒരു കാറിന്റെ അത്രയും ഭാരം ഇവയ്ക്ക് ഉണ്ടാകും. സൺബാത്തിന് സമാനമാണ് ഇവയുടെ നീന്തലെന്ന വ്യാഖ്യാനത്തിൽനിന്നാണ് സൺ ഫിഷ് എന്ന പേര് ലഭിച്ചത്. ചൂടേൽക്കാനായി എപ്പോഴും കടലിന്റെ ഉപരിതലത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളാണ് സൺ ഫിഷുകൾ.

സൗത്ത് ഓസ്ട്രേലിയയിൽ ഇത്തരം ഫിഷുകൾ വളരെ അപൂർവമായാണ് കാണാറുളളതെന്ന് സൗത്ത് ഓസ്ട്രേലിയൻ മ്യൂസിയം ഫിഷ് കളക്ഷൻ മാനേജർ റാൽഫ് ഫോസ്റ്റർ പറഞ്ഞു. കടലിന് ഉപരിതലത്തിൽ എപ്പോഴും കാണുന്നതിനാൽ പലപ്പോഴും ബോട്ടുകൾ സൺ ഫിഷുകളെ ഇടിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ