ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വീണ്ടും ഫോറൻസിക് പരിശോധന. ഡൽഹിയിലെ ഒരു കോടതിയിലാണ് സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി വീണ്ടും പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോട്ടൽ മുറി തുറക്കാൻ അനുവദിക്കണമെന്ന ഹോട്ടൽ ഉടമകളുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജിയെ എതിർത്ത് സമർപ്പിച്ച അപേക്ഷയിലാണ് സെപ്തംബർ ഒന്നിന് ഫോറൻസിക് സംഘം ഹോട്ടൽ മുറി പരിശോധിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ