ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തന്നെ പ്രതിയാക്കി ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രം സാമാന്യ യുക്തിക്ക് നിരക്കാത്തതാണെന്ന് ശശി തരൂർ എംപി. ട്വിറ്ററിലെ തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് തരൂർ ഇക്കാര്യം പറഞ്ഞത്.

“സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് എന്നെ പ്രതി ചേർത്ത് സമർപ്പിച്ച സാമാന്യ യുക്തിക്ക് നിരക്കാത്ത കുറ്റപത്രം എന്റെ ശ്രദ്ധയിൽ പെട്ടു. സുനന്ദയെ അറിയുന്ന ആരെങ്കിലും എന്നിൽ ദുഷ്‌പ്രേരണ ചാർത്തി അവർ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുമെന്ന് കരുതുന്നവരല്ല. നാല് വർഷത്തെ അന്വേഷണത്തിന് ശേഷം ഇതാണ് അന്വേഷണ സംഘം എത്തിച്ചേർന്ന നിഗമനം എങ്കിൽ അവരുടെ അന്വേഷണം ഏത് വിധത്തിലുളളതായിരുന്നുവെന്ന് കൂടി വ്യക്തമാകേണ്ടതുണ്ട്. ആറ് മാസം മുൻപ് ഒക്ടോബർ 17 ന് പൊലീസിന്റെ അഭിഭാഷകൻ ഡൽഹി കോടതിയിൽ പറഞ്ഞത് കേസിൽ ഇതുവരെ ആരെയും സംശയിക്കുന്നില്ല എന്നാണ്. ആറ് മാസത്തിന് ശേഷം അവർ പറയുന്നു, ഞാൻ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്ന്. അവിശ്വസനീയം,” തരൂർ ട്വീറ്റിൽ കുറിച്ചു.

സുനന്ദ പുഷ്‌കറിനെ 2010 ഓഗസ്റ്റ് 22നായിരുന്നു ശശി തരൂർ എംപി വിവാഹം കഴിച്ചത്. കല്യാണം കഴിഞ്ഞ് മൂന്ന് വർഷവും മൂന്ന് മാസവും 15 ദിവസവും പിന്നിട്ടപ്പോഴാണ് സുനന്ദ പുഷ്‌കർ മരിച്ചതെന്നാണ് കുറ്റപത്രം പറയുന്നത്. പാട്യാല ഹൗസ് കോടതിയിലെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ധർമ്മേന്ദ്ര സിങ്ങിന്റെ കോടതി, മെയ് 24 നാണ് കുറ്റപത്രം പരിഗണിക്കുക.

Sunanda Pushkar death case: സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യ; ശശി തരൂരിനെ ഡൽഹി പൊലീസ് പ്രതിയാക്കി

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ