ന്യൂഡൽഹി: കോൺഗ്രസ് എംപിയായ ശശി തരൂരിന്രെ ഭാര്യ സുന്ദ പുഷ്കറിന്രെ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന ബിജെപി നേതാവായ സുബ്രഹ്മണ്യൻ സ്വാമി നൽകിയ പൊതു താൽപര്യ ഹർജി ഡൽഹി ഹൈക്കോടതി തളളി.

“രാഷ്ട്രീയ താൽപര്യം നിറഞ്ഞ ഒരു വിഷയത്തെ  എങ്ങനെ  പൊതുതാൽപര്യത്തിന്രെ കുപ്പായമണിയിച്ച്  മാറ്റി അവതരിപ്പിക്കാം എന്നതിന്രെ ഉത്തമോദാഹരണമാണ് എന്ന പരാമർശത്തോടെയാണ് കോടതി ഹർജി തളളിയത്. “രാഷ്ട്രീയ പ്രവർത്തകർ അവരുടെ ആവശ്യങ്ങൾക്കായി ജുഡീഷ്യൽ പ്രക്രിയയെ ഉപയോഗിക്കാതിരിക്കാൻ കോടതികൾ കൂടുതൽ ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ  എസ്. മുരളിധറും  ഐ.എസ് .മേത്തയും  നിരീക്ഷിച്ചതായും പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

സുബ്രഹ്മണ്യൻ സ്വാമി കോടതിയെ സമീപിക്കുമ്പോൾ നൽകിയ മുദ്രവച്ച ഉളളടക്കം ആദ്യം തന്നെ വെളിപ്പെടുത്തണമായിരുന്നു. കേസിനെ സ്വാധീനിക്കാൻ ശശി തരൂർ എംപി ശ്രമിച്ചുവെന്ന സുബ്രഹ്മണ്യം സ്വാമി ഉന്നയിക്കുന്ന ആരോപണങ്ങളെ ഡൽഹി പൊലീസോ കേന്ദ്രസർക്കാരോ പിന്തുണയ്ക്കുന്നില്ല.

സുനന്ദ പുഷ്കറിന്രെ മരണത്തെ കുറിച്ച് കോടതി നിരീക്ഷണത്തിൽ സിബിഐ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുബ്രഹ്മണ്യൻ സ്വാമി കോടതിയെ സമീപിച്ചത്. ജൂലൈ ആദ്യ ആഴ്ചയിലാണ് സുബ്രഹ്മണ്യൻ സ്വാമി ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്.

പിന്നീട് കുറ്റപത്രത്തിന്രെ പകർപ്പാവശ്യപ്പെട്ട് കോടതിയിൽ പുതിയ അപേക്ഷ നൽകി. തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ചവരുത്തിയെന്നും ആദ്യ അന്വേഷണ സംഘം തെളിവുകൾ നശിപ്പിച്ചുവെന്നും എയിംസ് അധികൃതർ അന്വേഷണത്തോട് സഹകരിച്ചില്ലെന്നും സ്വാമി ആരോപിച്ചു.

അതേസമയം, കോൺഗ്രസ് എംപിയായ ശശി തരൂരിന്രെ ഭാര്യ സുനന്ദ പുഷ്കർ ദുരൂഹമായ സാഹചര്യത്തിൽ മരണമടഞ്ഞ സൗത്ത് ഡൽഹിയിലെ ഫൈവ് സ്റ്റാർ ഹോട്ടലിലെ സ്യൂട്ട് തുറന്ന് നൽകാൻ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയതായി ഡൽഹി പൊലീസ് അറിയിച്ചു. ഒക്ടോബർ പതിനാറിനാണ് ഡൽഹി പൊലീസ് ഇക്കാര്യം അറിയിച്ചത്. 2014 ജനുവരി 17 ന് സുനന്ദ പുഷ്കർ ദുരൂഹ സാഹചര്യത്തിൽ ഈ സ്യൂട്ടിൽ വച്ച് മരണമടഞ്ഞ ശേഷമാണ് ഈ സ്യൂട്ട് സീൽ ചെയ്തിരുന്നതെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ