ന്യൂഡല്‍ഹി : അര്‍ണബ് ഗോസ്വാമിക്കും റിപബ്ലിക് ചാനലിനും ശശി തരൂര്‍ എംപിയുടെ രൂക്ഷ വിമര്‍ശനം. സുനന്ദ പുഷ്കര്‍ കേസില്‍ തന്‍റെ കടമ പൊലീസും കോടതിയുമായി സഹകരിക്കുക എന്നതാണ്. അല്ലാതെ ബനാനാ റിപബ്ലിക്കിന്‍റെ വേട്ടയാടലിലല്ല എന്നായിരുന്നു തിരുവനന്തപുരത്തു നിന്നുമുള്ള കോണ്‍ഗ്രസ് എംപിയായ ശശി തരൂര്‍ ട്വിറ്റര്‍ വഴി പ്രതികരിച്ചത്.

“എന്‍റെ കടമ പോലീസും കോടതിയും നിയമപരമായി സ്ഥാപിതമായ അധികാരങ്ങളോടും സഹകരിക്കുക എന്നതാണ്. അല്ലാതെയൊരു ബനാനാ റിപബ്ലിക് ചാനല്‍ നടത്തുന്ന വേട്ടയാടലിലല്ല. ” സുനന്ദ പുഷ്കര്‍ കേസില്‍ ശശി തരൂറിനുള്ള ‘നിശബ്ദനാവാനുള്ള അധികാരത്തെ’ മാനിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ഡല്‍ഹി ഹൈകോടതി അര്‍ണാബ് ഗോസ്വാമിക്കും റിപബ്ലിക് ചാനലിനുമെതിരെ വിധിപുറപ്പെടുവിച്ചതിനു പിന്നാലെയാണ് ശശി തരൂരിന്‍റെ ട്വീറ്റ്.

അതേസമയം, റിപബ്ലിക് ചാനലും അര്‍ണാബ് ഗോസ്വാമിയും തന്നെ നിരന്തരം അപകീർത്തിപ്പെടുത്താനും നശിപ്പിക്കാനും ശ്രമിക്കുകയാണ് എന്ന് കാണിച്ചുകൊണ്ട്. തന്‍റെ ഭാര്യയായിരുന്ന സുനന്ദാ പുഷ്കറിന്‍റെ മരണത്തെ “തെറ്റായി റിപ്പോര്‍ട്ട്” ചെയ്യുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് ശശി തരൂര്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി അര്‍ണാബിന്‍റെയും റിപബ്ലിക് ചാനലിന്റെയും മറുപടിയാരാഞ്ഞു.

സുനന്ദാ പുഷ്കറിന്‍റെ മരണം കൊലപാതകമായി ഇതുവരെ തെളിയിക്കപ്പെടാത്ത സാഹചര്യത്തില്‍ റിപബ്ലിക്കും അര്‍ണാബ് ഗോസ്വാമിയും ‘സുനന്ദാ പുഷ്കറിന്റെ കൊലപാതകം’ എന്നുപയോഗിക്കുന്നത് പിന്‍വലിക്കണം എന്നാണ് ശശി തരൂരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് കോടതിയോട് ആവശ്യപ്പെട്ടത്. ഇപ്പോള്‍ കോടതിയുടെ പരിഗണനയിലുള്ള കേസ് ആയതിനാല്‍ തന്നെ ചാനലിന്‍റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത് കോടതിയലക്ഷ്യമാണ് എന്നും സല്‍മാന്‍ ഖുര്‍ഷിദ് വാദിച്ചു.

യഥാർത്ഥ വസ്തുതകളും തെളിവുകളും പൊലീസ് റിപ്പോർട്ടും നിരത്തിയാണ് ഇത് കൊലപാതകമാണെന്ന് തങ്ങൾ പറയുന്നതെന്നായിരുന്നു അര്‍ണാബ് ഗോസാമിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സന്ദീപ് സേതിയുടെ മറുപടി.

യഥാർത്ഥ വസ്തുതകളും തെളിവുകളും പൊലീസ് റിപ്പോർട്ടും നിരത്തിയാണ് ഇത് കൊലപാതകമാണെന്ന് തങ്ങൾ പറയുന്നതെന്ന് അര്‍ണാബ് ഗോസാമിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സന്ദീപ് സേതി കോടതിയെ അറിയിച്ചു.

അര്‍ണാബിനും റിപബ്ലിക് ചാനലിനുമെതിരെ രണ്ടുകോടി വ്യക്തിഹത്യയാരോപിച്ചുകൊണ്ടാണ് ശശി തരൂരിന്റെ കേസ്. കേസിൽ വാദം കേൾക്കുന്നത് കോടതി ഈ മാസം ആഗസ്ത് 16 വരെ നീട്ടി ഓഗസ്റ്റ് പതിനാറിലേക്ക് നിര്‍ത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ