പാക്കിസ്ഥാനിലെ ആദ്യ ഹിന്ദു വനിതാ ജഡ്‌ജിയായി സുമന്‍ കുമാരി

ഇന്ത്യയിലും സുമന്‍ വിദ്യാഭ്യാസം നടത്തിയിട്ടുണ്ട്

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ആദ്യ ഹിന്ദു വനിതാ ജഡ്ജിയായി ചുമതലയേല്‍ക്കാന്‍ ഒരുങ്ങി സുമന്‍ കുമാരി. ഖ്വംബർ-ഷഹദാദ്കോട്ട് സ്വദേശിനിയായ സുമന്‍ ജില്ലാ ജഡ്ജിയായി അധികാരമേല്‍ക്കുമെന്ന് ദേശീയ മാധ്യമങ്ങളും പാക് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലും സുമന്‍ വിദ്യാഭ്യാസം നടത്തിയിട്ടുണ്ട്. ഹൈദരാബാദില്‍ നിന്ന് എല്‍എല്‍ബിയും നിയമബിരുദം കറാച്ചിയിലെ സാബിസ്റ്റ് സർവ്വകലാശാലയിലുമായിരുന്നു.

ഖ്വംബര്‍-ഷഹദാദ്കോട്ടിലെ പാവങ്ങള്‍ക്ക് നിയമസഹായം നല്‍കാനാണ് മകളുടെ ആഗ്രഹമെന്ന് പിതാവ് പവന്‍ കുമാര്‍ ബോധന്‍ പറഞ്ഞു. വെല്ലുവിളി നിറഞ്ഞ ജോലിയാണെങ്കിലും ആത്മാര്‍ത്ഥതയോടും കഠിനാധ്വാനത്തോടും സുമന്‍ ചെയ്യുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നേത്രരോഗ വിദഗ്‌ധനാണ് സുമന്റെ പിതാവ്. രണ്ടു സഹോദരിമാരില്‍ ഒരാള്‍ സോഫ്റ്റ്‌വെയര്‍ എൻജിനീയറും മറ്റൊരാള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാണ്. ലതാ മങ്കേഷ്കറിന്റേയും ആതിഫ് അസ്‌ലമിന്റേയും വലിയ ആരാധികയാണ് സുമന്‍.

Web Title: Suman kumari becomes pakistans first ever hindu woman judge

Next Story
ജോര്‍ജ് ഫെര്‍ണാണ്ടസ്: അടിയന്തരാവസ്ഥ വിരുദ്ധ പോരാളിയും തൊഴിലാളികളുടെ നേതാവുംGeorge Fernandes Passes Away
The moderation of comments is automated and not cleared manually by malayalam.indianexpress.com